റിമി ടോമി മലയാളിയുടെ മനസ്സുകവര്‍ന്ന ഗായികയും അവതാരികയുമാണ്. സംസാരം കൊണ്ടും പാട്ടുകൊണ്ടും ചുരുങ്ങിയ കാലയളവില്‍ തന്നെ നമ്മളില്‍ ഒരാളായി മാറി റിമി.
അത്യാവശ്യം തടിയുണ്ടായിരുന്ന റിമി ഇപ്പോള്‍ എങ്ങനെ ഇത്രയും സുന്ദരിയായി എന്നാണ് ആരാധകരുടെ ചോദ്യം.
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്ന റിമി ടോമിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
കൃത്യമായ വ്യായാമമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറയുന്നു റിമി ടോമി വിഡിയോയില്‍. കൂടെ രഞ്ജിത്ത് എന്ന തന്റെ ജിം ട്രെയിനറെയും റിമി പരിചയപ്പെടുത്തുന്നുണ്ട്.
‘രഞ്ജിത്തിന്റെ സഹായത്തോടെയാണ് ഞാന്‍ ഈ രൂപത്തിലെത്തിയത്. രഞ്ജിത്ത് ആണ് എന്റെ ജിം ട്രെയിനര്‍. ഇതിന്റെ എല്ലാ ക്രഡിറ്റും രഞ്ജിത്തിനാണ്.
രഞ്ജിത്താണ് ഇപ്പോള്‍ എന്റെ.. എന്റെ എല്ലാമെല്ലാമല്ലേ…’ ഹാസ്യ രൂപേണ പറയുകയും പാടുകയുമാണ് റിമി.
റിമി കൂടുതല്‍ സ്ലിമ്മും സുന്ദരിയും ആയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. ഒന്നരലക്ഷത്തോളം ആളുകളാണ് റിമിയുടെ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.
നല്ലഗാനങ്ങളിലൂടെ മലയാളിയുടെ മനംകവര്‍ന്ന റിമി മികച്ച സ്റ്റേജ് പെര്‍ഫോമര്‍ കുടിയാണ്.