ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന! കലാഭവന്‍ മണിയുടെ മരണശേഷം അദേഹത്തിന്റെ വാഹനങ്ങള്‍ക്ക് എന്തുസംഭവിച്ചു? ഒരു തുറന്നെഴുത്ത്

86

‘ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഒാട്ടി നടന്നുവണ്ടി… എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണ് ഒാട്ടോവണ്ടി..’ ആ ചാലക്കുടിക്കാരൻ വിടവാങ്ങിയിട്ടും പാട്ട് മരിക്കാതെ നിൽക്കുകയാണ്.

കാരണം അത്രത്തോളം മലയാളിയുടെ ഹൃദത്തിൽ ഇൗ വരികൾ ഉറച്ചുപോയി. മണി പാട്ടിലൂടെ പാടിപ്പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതം കൂടിയായിരുന്നു.

Advertisements

അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ചങ്ക് തകരുന്ന ഒരു ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. കലാഭവൻ മണിയുടെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഒാട്ടോറിക്ഷ നശിച്ചുകിടക്കുന്ന ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലായത്.

പ്രളയത്തിൽ ചാലക്കുടി പുഴ കരകവിയുകയും കലാഭവൻ മണിയുടെ വീടുൾപ്പെടെ മുങ്ങിപ്പോവുകയും ചെയ്തിരുന്നു. ഒരുനിലയോളം അന്ന് വെള്ളത്തിനടിയിലായി. പ്രളയശേഷം മണിയുടെ ഇഷ്ടവാഹനങ്ങൾക്ക് എന്താണ് സംഭവിച്ചത്.

പ്രളയത്തില്‍ നശിച്ച കലാഭവന്‍ മണിയുടെ വാഹങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നീട മണിയുടെ ജീവനായിരുന്ന ഓട്ടോറിക്ഷ ചാലക്കുടിയിലെ ചെറുപ്പക്കാര്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചതും വാര്‍ത്തയായിരുന്നു. എന്നിരുന്നാലും മണിയുടെ വാഹനങ്ങള്‍ ഇപ്പോള്‍ എങ്ങനെയെന്ന് ആരാധകര്‍ക്ക് ഒരു അറിവുമില്ല. ഇതിനെ പറ്റി യുവാവിന്റെ കുറിപ്പ് വൈറലാകുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

മണിച്ചേട്ടന്‍ നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന്3 വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട് ,അതാകും മണിച്ചേട്ടന്‍ ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത്. ഒന്നുമില്ലായ്മയില്‍നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം.

അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഇന്ന് വാട്‌സാപ്പില്‍ കാണുകയായുണ്ടായി ..ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ് !ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ, എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങള്‍ മിക്കതും പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാന്‍ കഴിഞ്ഞു.

ഈ വാഹങ്ങള്‍ മണിച്ചേട്ടന്റെ കുടുമ്ബതിന് വേണ്ടങ്കില്‍ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരധകര്‍ അത് വാങ്ങിക്കോളും. ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും. ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന! ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി!

Advertisement