മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ ഒരു വീഡിയോ ആണ ഇപ്പോള്‍ വൈറല്‍. ഒരു പ്രോഗ്രാമിലേക്ക് ദുല്‍ഖര്‍ സുപ്പര്‍ ബൈക്ക് ഒടിച്ച വരുന്ന വീഡിയോ ആരോ ടിക് ടോക്കില്‍ അപടേറ്റ് ചെയ്തതാണ് വൈറല്‍ ആകുന്നത്.
അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാള ചലച്ചിത്രം ‘ഒരു യമണ്ട പ്രേമകഥ’ ഉടന്‍ എത്തും. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി ഇവര്‍ പ്രഖ്യാപിച്ചിരുന്നു
ദുല്‍ഖര്‍ നായകനായി എത്തുന്ന മലയാള സിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ആ സാഹചര്യത്തിലാണ് യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുന്നതെന്നും പ്രേക്ഷകരെപ്പോലെ തങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും പറഞ്ഞു.
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. 2017 ഒക്ടോബര്‍അഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്. ഏപ്രില്‍ 25നാകും ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ്.
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.