മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ എത്തി ഏറെ കാത്തിരുന്ന് ഒടുവില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജ്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ പദ്മകുമാര്‍ ചിത്രം ജോസഫ് ആണ് ജോജുവിന് ഒരു വഴിത്തിരിവ് സമ്മാനിച്ചത്.
മികച്ച അഭിപ്രായങ്ങള്‍ നേടി പോല വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ജോസഫ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ചിത്രം ജോജൂവിന് സംസ്ഥാന പുരസ്‌കാരവും മറ്റ് നിരവധി ആവാര്‍ഡുകളും നേടികൊടുത്തു.
ചിത്രത്തില്‍ പണ്ട് പാടവരമ്പത്തിലൂടെ എന്ന ഗാനവും ജോജു പാടിയിരുന്നു. അടുത്തിടെ വൈറല്‍ ആയൊരു വീഡിയോ ഉണ്ട്. ഏതോ അവാര്‍ഡ് ഫങ്ക്ഷന് ജോജു വേദിയില്‍ എത്തിയപ്പോള്‍ ഒരു പാട്ട് പാടാന്‍ ഉള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു.
കാണികളില്‍ ഒരാള്‍ പാട്ടിനു മുന്‍പ് സംസാരിച്ചു നിന്ന ജോജുവിനോട് ഉച്ചത്തില്‍ ‘എടോ നിങ്ങ പാട്രാ’ എന്ന് വിളിച്ചു പറഞ്ഞു. അതെ നാണയത്തില്‍ ‘ഞാന്‍ പാടുടാ ‘ എന്ന് ജോജുവിന്റെ മറുപടിയും എത്തി. പിന്നാലെ ‘പണ്ട് പാടവരമ്പത്തിലൂടെ എന്ന പാട്ടിന്റെ വരികള്‍ പാടി ജോജു സദസിനെ കൈയിലെടുത്തു.
ജോസഫ്, സനല്‍കുമാര്‍ ശശിധരന്റെ ചോല എന്നീ ചിത്രങ്ങളിലെ പ്രകടനം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഇക്കുറി ജോജുവിന് നേടി കൊടുത്തു.
പരുക്കനും മനുഷ്യത്വഹീനനുമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ സ്വത്വം എന്താണെന്ന് വെളിപ്പെടുത്തുന്ന ജോസഫിലെ കഥാപാത്രവും, സംരക്ഷക വേഷം ചമഞ്ഞ് ഇരയെ കീഴ്പ്പെടുത്തുന്ന ചോലയിലെ പുരുഷനും ജോജുവിനെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നു എന്നാണ് ജൂറി വിലയിരുത്തിയത്.