തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമാണ് തമന്ന. തമിഴ് സുന്ദരിയായ തമന്നയ്ക്ക് തെലുങ്കിലാണ് തിരിക്ക്. സിനിമയില്‍ കരാര്‍ ഒപ്പിടുമ്പോള്‍ ചുംബിക്കാന്‍ തയ്യാറല്ലെന്ന് താരം കരാറില്‍ എഴുതി ചേര്‍ക്കാറുണ്ട്. പ്രത്യേകിച്ച് ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍.
ബിക്കിനി, ലിപ് ലോക്ക് എന്നിവ ഒഴിവാക്കണമെന്ന് കരാറില്‍ ഒപ്പ് വയ്ക്കുമ്പോളേ പറയും. എത്ര പണം ഓഫര്‍ ചെയ്താലും താന്‍ അത് ചെയ്യില്ലെന്നും തമന്ന നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍ ഹൃത്വിക് റോഷനെ ആണ് ചുംബിക്കേണ്ടത് എങ്കില്‍ താന്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നാണ് നടി പറയുന്നത്. ഒരു തമിഴ് ടി.വി ഷോയിലായിരുന്നു തമന്ന ഇത്തരത്തില്‍ പ്രതികരിച്ചത്.
‘സ്ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിലെ ഒരു ഭാഗമാണത്. പക്ഷെ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും,’- തമന്ന പറഞ്ഞു.
ഹൃത്വിക് റോഷനെ ഒരിക്കല്‍ കണ്ടപ്പോള്‍ താന്‍ ആരാണെന്ന് പോലും മറന്ന് ഒരു ആരാധിക മാത്രമായി മാറി.െ ‘ഈയടുത്താണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ഞാന്‍ വളരെ വിചിത്രമായാണ് പെരുമാറിയത്. ആദ്യം ഹായ് പറഞ്ഞ് കണ്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.
അദ്ദേഹം ശരിയെന്ന് പറഞ്ഞ് പോവാന്‍ ഒരുങ്ങി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ചിത്രം എടുക്കണോ എന്ന് ഹൃത്വിക് ചോദിച്ചത്. വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു ചിത്രം എടുത്തു,’- തമന്ന പറഞ്ഞു.
‘എന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലേ ഞാന്‍ ആരാധനയോടെ നോക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും കഠിനാധ്വാനവും പ്രചോദിപ്പിക്കുന്നതാണ്,’ തമന്ന പറഞ്ഞു.