സച്ചിന്റെ റെക്കോര്‍ഡ് ആര് ആദ്യം തകര്‍ക്കും? കോഹ്ലിയോ രോഹിത്തോ? ഇരുവരും പൊരിഞ്ഞ പോരാട്ടത്തില്‍

20

മുബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പര മുന്നില്‍ നില്‍ക്കുമ്പോള്‍ സച്ചിന്റെ ഒരു റെക്കോര്‍ഡ് ആര് ആദ്യം മറികടക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

രോഹിത്തിന്റേയും കോഹ്‌ലിയുടേയും മുന്നിലാണ് സച്ചിന്റെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഈ റെക്കോര്‍ഡ് വന്ന് നില്‍ക്കുന്നത്.

Advertisements

ഇന്ത്യഓസ്‌ട്രേലിയ മത്സര ചരിത്രത്തില്‍ ഇരു ടീമിലുള്ളവരില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം സച്ചിനാണ്.

എട്ട് വട്ടമാണ് അഞ്ച് വട്ടം ലോക ചാമ്പ്യനായ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ സെഞ്ചുറി നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 31 ഇന്നിങ്‌സില്‍ നിന്നും ഏഴ് തവണ രോഹിത് ശര്‍മ സെഞ്ചുറി നേടി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ കോഹ്‌ലി സെഞ്ചുറി നേടിയത് ആറ് വട്ടം. ഇന്ത്യഓസീസ് പോരില്‍ ആറ് വട്ടം സെഞ്ചുറി നേടിയ താരങ്ങളില്‍ കോഹ്‌ലിക്കൊപ്പം ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങുമുണ്ട്.

ഈ പരമ്പരയില്‍ സച്ചിന്റെ ഈ റെക്കോര്‍ഡ് മറികടക്കുവാന്‍ ഇരുവര്‍ക്കും അവസരമുണ്ട്.

അര്‍ധ ശതകം പിന്നിട്ടാല്‍ സ്‌കോര്‍ നൂറ് കടത്തുവാനുള്ള കോഹ്‌ലിയുടെ മികവ് പരിഗണിക്കുമ്പോള്‍ കോഹ്‌ലി തന്നെയാവും റെക്കോര്‍ഡ് ആദ്യം മറികടക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയില്‍ കളിച്ചപ്പോള്‍ അര്‍ധ ശതകം പിന്നിട്ട കോഹ്‌ലിയുടെ അഞ്ച് ഇന്നിങ്‌സുകളില്‍ ആ അര്‍ധ ശതകം കോഹ്‌ലി സെഞ്ചുറിയിലേക്ക് എത്തിച്ചിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ രോഹിത്തിന്റെ കരുത്തിനേയും കാണാതെ പോകുവാനാവില്ല. ഓസീസിനെതിരെ 31 ഇന്നിങ്‌സില്‍ നിന്നും 1778 റണ്‍സാണ് രോഹിത് നേടിയത്.

ഏകദിനത്തില്‍ രോഹിത് ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് ഓസീസിനെതിരെയാണ്. ആ ഏഴ് സെഞ്ചുറികളില്‍ ഒരെണ്ണം ഇരട്ട ശതകമാണെന്നും ഓര്‍ക്കണം.

Advertisement