ലൂസിഫറിന് ഇത്രയും വലിയ ഹൈപ് ലഭിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്

37

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍‌ലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന ലൂസിഫര്‍ മാര്‍ച്ച്‌ മാസം അവസാനത്തോടെ തിയേറ്ററുകളിലെത്തും.

വന്‍ താരനിര അണിനിരക്കുന്ന ചിത്രമായതിനാല്‍ തന്നെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്‌ക്കായി കാത്തിരിക്കുന്നത്.

Advertisements

ലൂസിഫര്‍ സംവിധാനം ചെയ്യാനുള്ള തീരുമാനത്തില്‍ ശക്തമായ പിന്തുണ ലഭിച്ചത് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

പുതുമുഖ സംവിധായകനായിട്ടുപോലും എന്റെ മനസിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹത്തിനായി. എന്റെ വാശിക്ക് മുമ്പില്‍ വഴങ്ങിയ നിര്‍മ്മാതാവാണ് അദ്ദേഹമെന്നും
പൃഥ്വി പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തില്‍ എന്റെ കാഴ്ചപ്പാടിനനുസരിച്ച് തന്നെ നിന്നു തന്ന നടനാണ് മോഹന്‍‌ലാല്‍.
അതിനാല്‍ നിര്‍മ്മാതാവിനോട് അടക്കം നന്ദി പറയണം.

ലൂസിഫറിന് ഇത്രയും വലിയ ഹൈപ് ലഭിക്കാന്‍ കാരണം വന്‍ താര നിരയുടെ സാന്നിധ്യമാണെന്നും രാജു കൂട്ടിച്ചേര്‍ത്തു.

വളരെ വൈകാരികമായിട്ടാണ് ലൂസിഫറിനെ നോക്കി കാണുന്നത്. ഞാനെടുത്ത ഒരു സീന്‍, ഷോട്ട് എന്നതൊക്കെ എനിക്ക് വ്യക്തിപരമായി കണക്ട് ചെയ്യാന്‍ സാധിക്കും.

അത് കണ്ടിട്ട് ഗംഭീരമായിരിക്കുന്നു എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ട് കാര്യമില്ല. പ്രേക്ഷകരാണത് അത് പറയേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാ‍ക്കി.

Advertisement