റിമിടോമിയുടെ റൗഡിബേബി ഡാന്‍സ് കണ്ട് തലയില്‍ കൈവെച്ച് ആരാധകര്‍, തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ: വീഡിയോ

117

തമിഴകത്തിന്റെ സൂപ്പര്‍താരം ധനുഷി നായകനായ മാരി 2ലെ റൗഡി ബേബി എന്ന ഗാനം ലോകത്താകെ ആരാധകരെ സൃഷ്ടിച്ച പാട്ടാണ്. മലയാളികളുടെ മലര്‍ മിസ് സായ്പല്ലവിയുടെ കിടു ഡാന്‍സായിരുന്നു ഗാനത്തെ ഇത്രയധികം ശ്രദ്ധേയമാക്കിയത്.

Advertisements

ഇപ്പോള്‍ ഇതാ ഈ ഗാനത്തിനു ചുവടുവെക്കുകയാണ് ഗായിക റിമിടോമി . റിമിയുടെ റൗഡി ബേബി വേര്‍ഷന്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇത് സായ് പല്ലവി അല്ലെന്നു നമുക്കും അറിയാം. അന്നു പറയാന്‍ പറഞ്ഞു നമ്മുടെ റിമി ടോമി എന്ന കുറിപ്പോടെയാണു വിഡിയോ എത്തിയിരിക്കുന്നത്.

‘റൗഡി ബേബി’യുടെ തുടക്കത്തിലെ നാലു വരികള്‍ക്കാണ് റിമിടോമിയുടെ ചുവടുവെപ്പ്. നിരവധി പേരാണ് ഇതിനോടകം വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.

റിമിയെ അനുകൂലിച്ചും വിമര്‍ശിച്ചും വിഡിയോയ്ക്കു വരുന്ന കമന്റുകളും നിരവധി. ഇതുവരെ പല വിഡിയോകളും കണ്ടു.

റിമിയുടെ ഇത്തരത്തിലൊരു വിഡിയോ കാണുന്നത് ആദ്യമായാണെന്നാണു ചിലരുടെ കമന്റുകള്‍.

യൂട്യൂബില്‍ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടു മുന്നേറുകയാണ് റൗഡി ബേബി. ഇരുപത്തിയാറുകോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്.

ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാന്‍സിനെ വര്‍ണിക്കാന്‍ അസാധ്യം എന്നതിനപ്പുറം മറ്റൊരു വാക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെന്നിന്ത്യന്‍ ഗാനം എന്ന പദവി റൗഡി ബേബിക്കാണ്.

Advertisement