ഇടത്തും വലത്തും പഴയ ടീം തന്നെ; മധുരരാജയുടെ പുതിയ പുതിയ ഇടിവെട്ട് ഐറ്റം പുറത്തുവിട്ടു

27

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായ സിനിമ മമ്മൂട്ടിയുടെ അടുത്ത സൂപ്പര്‍ഹിറ്റായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Advertisements

തന്റെ അനുയായികള്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ വലംകയ്യായിരുന്നവരാണ് ഈ ചിത്രത്തിലുമുള്ളത്.

കൂടാതെ നോബി മാര്‍ക്കോസാണ് രാജയുടെ സംഘത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരാള്‍. തമിഴ് നടന്‍ ജയും മമ്മൂട്ടിക്കൊപ്പമുണ്ട്. പൃഥ്വിരാജിന് പകരമാണ് ജയ് വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.പോക്കിരി രാജ സ്‌റ്റൈലില്‍ തന്നെയാണ് മമ്മൂട്ടി. മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

മോഹന്‍ലാല്‍ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പൃഥ്വിരാജ് ഇല്ലാതെയാണ് രണ്ടാം ഭാഗം വരുന്നത്.

ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, ജയ്, നെടുമുടി വേണു, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി വിജയരാഘവന്‍ തുടങ്ങിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു ഗാന രംഗത്തില്‍ സണ്ണി ലിയോണിയും എത്തുന്നുണ്ട്.

Advertisement