ടി20യില്‍ രായ ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിംഗില്‍ മെല്ലപ്പോക്ക് നടത്തിയ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോഡ്.
മത്സരത്തില്‍ 78.37 പ്രഹരശേഷിയിലാണ് ധോണി ബാറ്റ് വീശിയത്. ഇതാണ് ധോണിയ്ക്ക് തിരിച്ചടിയായത്.
അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ മുപ്പത്തിയഞ്ചോ അതിലധികമോ പന്തുകള്‍ നേരിട്ട ഒരിന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ മോശം സ്‌ട്രൈക്ക് റേറ്റാണിത്.
2009 ല്‍ ഇംഗ്ലണ്ടിനെതിരെ രവീന്ദ്ര ജഡേജ 35 പന്തില്‍ നേടിയ 25 റണ്‍സ് ഇന്നിംഗ്‌സാണ് ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ള പ്രകടനം.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ ധോണി 37 പന്തുകളില്‍ നിന്ന് 29 റണ്‍സ് മാത്രമാണ് നേടിയത്.
അവസാന ഓവറുകളില്‍ ധോണി നടത്തിയ ഈ ‘തുഴയല്‍’ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിക്കുന്നതിന് തടസ്സമാകുകയായിരുന്നു.
2006 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 45 പന്തില്‍ 38 റണ്‍സ് നേടിയ ദിനേഷ് മോംഗിയയാണ് (സ്‌ട്രൈക്ക് റേറ്റ് 84.44) ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം.