ബാലൻ വക്കീലിനെ ബോളിവുഡിലേക്ക് ക്ഷണിച്ചുകൊണ്ട് കിംഗ് ഖാൻ. വിക്കനായ വക്കീൽ കഥാപാത്രത്തെയും അത്രമേൽ തിരകഥയേയും ഒരുപാട് ഇഷ്ടപ്പെട്ടുകൊണ്ടാണ് കിംഗ് ഖാൻ ചിത്രത്തിന്റെ നിർമാതാക്കളായ വയാകോം എന്റർടൈൻമെസിനെ സമീപിച്ചത്.
ഡർ എന്ന ചിത്രത്തിലാണ് ഷാരുഖ് ഖാൻ വിക്കൻറെ വേഷം ചെയ്തത്. കേരളത്തിൽ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത് . മുഴുനീളെ കോമഡി എന്റർടൈനർ ആയ ചിത്രം കാണാൻ പ്രേക്ഷകർ തീയറ്ററിലേക്ക് ഇരച്ചുകയറുകയാണ്.
ബി ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനത്തിലൊരുങ്ങി, കേരളത്തിന് അകത്തും പുറത്തും പ്രദർശനത്തിനെത്തിയ ‘കോടതി സമക്ഷം ബാലൻ വക്കീൽ ചിത്രം മികച്ച പ്രതികരണത്തോടുകൂടി മുന്നേറുന്നു. ജനപ്രിയന്റെ മികവുറ്റ അഭിനയമികവും ഒരു നല്ല കഥാപശ്ചാത്തലവും കൂടിച്ചേർന്നപ്പോൾ മലയാളി പ്രേക്ഷകർക്ക് ഒരു നല്ല ഫാമിലി എന്റർടൈനറായി മാറി.
ഒരു മുഴുനീള കോമഡി ചിത്രം ആണെങ്കിലും ത്രില്ലും സസ്‌പെൻസും ആക്ഷനും എല്ലാം നിറച്ച് ഒരു പക്കാ പാക്കേജായി എത്തിയ ചിത്രം പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.
ജൂനിയറായി വർക്ക് ചെയ്യുന്ന ബാലൻ വക്കീലിന്റെ ജീവിതത്തിലേക്ക് അനുരാധ എന്ന പെൺകുട്ടി അപ്രതീക്ഷിതമായി കടന്ന് വരുന്നു.
ലോകത്തോൽവി സ്വന്തം അച്ഛൻ തന്നെ വിശേഷിപ്പിക്കുന്ന ബാലൻ വക്കീലിന്റെ ജീവിതം അതോടെ കൂടുതൽ സങ്കീർണമാകുന്നു. പക്ഷേ തനിക്ക് കിട്ടിയത് ഒരു അവസരമാണെന്ന് തിരിച്ചറിയുന്ന ബാലൻ വക്കീൽ പിന്നീട് ഓരോ ഊരാകുടുക്കുകൾ മനോഹരമായി അഴിച്ചെടുക്കുന്നതാണ് കോടതി സമക്ഷം ബാലൻ വക്കീലിന്റെ ഇതിവൃത്തം.
പാസഞ്ചറില്‍ ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. ഒരു മികച്ച അച്ഛൻ കഥാപാത്രത്തെ സിദ്ധിഖ് അവതരിപ്പിച്ചപ്പോൾ ഒപ്പത്തിനൊപ്പമായി ബിന്ദുപണികരും അമ്മയായി തകർത്തഭിനയിച്ചു.
ഹാസ്യം കലർന്ന കഥാപാത്രങ്ങളായി സുരാജ് വെഞ്ഞാറമൂടും അജു വര്ഗീസും പ്രേക്ഷകരെ ചിരിപ്പിക്കാൻ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. കൂടാതെ സൈജു കുറുപ്പ്, പ്രഭാകര്‍, ലെന തുടങ്ങിയവരും ഒരുപോലെ മികച്ചുനിന്നു.
വിയകോം 18 മോഷൻ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത് അഖിൽ ജോർജാണ്. ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്ല്യൂമിനേഷനാണ് ചിത്രം കേരളത്തില്‍ വിതരണംചെയ്യ്തിരിക്കുന്നത്.
ഈ ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. രാഹുൽ രാജ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. അഖിൽ ജോർജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിചിരിക്കുന്നു.