ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിിലീപ് നായകനാകുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രം നാളെ റിലീസിനെത്തുകയാണ്. വിക്കുള്ള ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത് . ‘കമ്മാരസംഭവ’ത്തിനു ശേഷം റിലീസിനെത്തുന്ന ദിലീപ് ചിത്രം കൂടിയാണ് ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’. ‘പാസഞ്ചര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുമ്പ് മംമ്ത- ദിലീപ് കൂട്ടുകെട്ടിലെത്തിയ മൈ ബോസ് ,ടു കണ്‍ട്രിസ് ,പാസ്സഞ്ചര്‍ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. ഒരിക്കല്‍ കൂടി ഈ കൂട്ടുകെട്ട് എത്തുമ്പോള്‍ മികച്ച ഒരു ചിത്രം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.
അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രമായി മമത മോഹന്‍ദാസ് ഈ ചിത്രത്തില്‍ എത്തുമ്പോള്‍ ബാലകൃഷ്ണന്‍ എന്ന വിക്കനായ ഒരു വക്കീല്‍ ആയാണ് ദിലീപ് എത്തുന്നത്. വ്യത്യസ്തമായ ചിത്രങ്ങള്‍ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകനിലും പ്രേക്ഷക പ്രതീക്ഷകള്‍ ഏറെയാണ്.
പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ്, ഭീമന്‍ രഘു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
മാഫിയ ശശി, റാം, ലക്ഷ്മണ്‍, സ്റ്റണ്ട് സില്‍വ, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുന്‍പ് ‘നീതി’ എന്നായിരുന്നു ചിത്രത്തിന് പേരു നല്‍കിയിരുന്നത്.