‘പ്രേമം’ എന്ന സിനിമ ഹിറ്റായിരുന്നു. യുവതീയുവാക്കള്‍ നെഞ്ചിലേറ്റിയ സിനിമ. അതേസമയം രക്ഷകര്‍ത്താക്കള്‍ ആ സിനിമ ഇഷ്ടപ്പെട്ടിട്ടില്ല. മക്കളെ വഴിതെറ്റിക്കുന്ന സിനിമ, യുവാക്കളെ വഴിതെറ്റിക്കുന്ന പ്രണയം എന്ന രീതിയില്‍ നെഗറ്റീവായ പബ്ലിസിറ്റിയും ലഭിച്ചു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കിടയില്‍ സിനിമ ഹിറ്റില്‍ നിന്നും സൂപ്പര്‍ഹിറ്റിലേക്ക് പോയി. മൂന്ന് നായികമാരുണ്ടായിരുന്നു. അവരില്‍ മുന്നില്‍ നിന്നത് മെഡിസിനു പഠിച്ചിരുന്ന സായ്പല്ലവിയാണ്. ഇപ്പോള്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു. ഒപ്പം അഭിനയവും.
‘പ്രേമം’ മലയാളപ്രേക്ഷകരില്‍ സായ്പല്ലവിയെക്കുറിച്ച് നല്ല അഭിപ്രായമാണുണ്ടാക്കിയത്. പിന്നീട് വിരലിലെണ്ണാവുന്ന മലയാളം സിനിമകളില്‍ മാത്രമാണ് സായ് പല്ലവി അഭിനയിച്ചത്. എല്ലാവരുമായും ഇടപഴകുന്ന സായ്പല്ലവി ഒരിക്കലും തന്റെ വ്യക്തിത്വം കളഞ്ഞ് അഭിനയിച്ചിട്ടില്ല.
‘നോ എന്നു പറയേണ്ടിടത്ത് അങ്ങനെ പറഞ്ഞിരിക്കും’ അതുകൊണ്ട് ‘വിട്ടുവീഴ്ച ഇല്ലാത്ത നടി’ എന്ന പേരു വീണു. സിനിമയാകുമ്പോള്‍ കടുംപിടുത്തം പിടിക്കരുതെന്നും ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും പലരും ഉപദേശിച്ചെങ്കിലും സായ്പല്ലവി അതില്‍ വീണില്ല.
‘ഞാനെന്തിന് വിട്ടുവീഴ്ച ചെയ്യണം. അധികം സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമില്ല. എന്റെ ഡിമാന്‍ഡ് ഇഷ്ടപ്പെടുന്നവര്‍ മാത്രം അഭിനയിക്കാന്‍ വിളിച്ചാല്‍ മതി. ഞാന്‍ നിര്‍ബന്ധമായും അഭിനിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ എന്റെ സൗകര്യം നോക്കേണ്ടി വരും.’
ഇത്തരമൊരു പ്രസ്താവന സായ്പല്ലവിയെ അഹങ്കാരിയെന്ന നടിയായി ചിത്രീകരിച്ചു. അതുകൊണ്ട് ഇങ്ങനെ ഒരു നടി സിനിമയില്‍ വേണ്ട എന്നു ചിലര്‍ തീരുമാനിച്ചു. എന്നിട്ടും സായ്പല്ലവിക്കുവേണ്ടി കഥ ഉണ്ടാക്കി, സിനിമ ചിത്രീകരിച്ചു.
തെലുങ്കു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴായിരുന്നു വെള്ളം കുടിച്ചതും കൂടുതല്‍ പഴി കേട്ടതും. ശെല്‍വരാജന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയായിട്ടാണ് സായ്പല്ലവി കരാറിലൊപ്പിട്ടത്. സൂര്യയും ധനുഷും നായകന്‍മാരായ സിനിമയിലും സായ്പല്ലവിയാണ് നായിക.
തെലുങ്കില്‍ നായകനടന്‍ ‘നാഗശൗര്യ’യുടെ അപ്രീതി പിടിച്ചുവാങ്ങിയ സായ്പല്ലവി അയാള്‍ക്കെതിരെ എടുത്ത നടപടി എല്ലാവര്‍ക്കും ഇഷ്ടമായി. ‘എനിക്ക് ഞാനാണ് വലുത്, നിങ്ങളുടെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി.’