മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരക്കാര്‍ സന്തോഷ് ശിവന്‍ ആയിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത് എന്നാണ് വാര്‍ത്തകള്‍ ആദ്യംമുതല്‍ക്കെ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത് മോഹന്‍ലാല്‍ ചിത്രമാണ് എന്നതാണ്.
ഈ സിനിമയുടെ പേര് കലിയുഗം എന്നാണിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ പല പ്രമുഖ സിനിമകളിലും സന്തോഷ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഇരുവര്‍, കാലാപാനി, പവിത്രം, യോദ്ധ എന്നിവ ഇരുവരും ഒരുമിച്ച പ്രധാന സിനിമകളാണ്.
എന്നാല്‍ അദ്ദേഹം മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ഇതുവരെ സംവിധാനം ചെയ്തിട്ടില്ല. കലിയുഗം സംഭവിക്കുമെങ്കില്‍ സന്തോഷ് ശിവന്റെ മോഹന്‍ലാലുമൊത്തുള്ള ആദ്യ സംവിധാന സംരംഭമാകും കലിയുഗം. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
ഈ വര്‍ഷം ജൂണ്‍ മുതല്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ തുടങ്ങാനാണ് പ്ലാന്‍. ഇപ്പോള്‍ സന്തോഷ് ശിവന്‍ മോഹന്‍ലാലിന്റെ തന്നെ ബിഗ് ബജറ്റ് പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹത്തില്‍ ക്യാമറമാന്‍ ആയി വര്‍ക്ക് ചെയ്യുകയാണ്.
കലിയുഗം ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സമയം മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ രതീഷ് അമ്പാട്ട് എന്ന സംവിധായകന്‍ ചെയ്യാന്‍ പോകുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഏതായാലും കുഞ്ഞാലി മരക്കാര്‍ എന്ന മമ്മൂട്ടി ചിത്രം നിര്‍മ്മാതാക്കള്‍ ഡ്രോപ്പ് ചെയ്തിട്ടില്ല എന്ന് ഷാജി നടേശന്‍ തുടരെ വ്യക്തമാക്കുന്നുണ്ട്.