മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടേത് ഇയാള്‍ അഹങ്കാരിയാണ് ജാഡയാണ് ക്ഷിപ്രകോപിയാണ് എന്നൊക്കെ പലവട്ടം പലരാല്‍ കേട്ട് തഴമ്പിച്ച വ്യക്തിത്വമാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഈ നടനെ ആദ്യമായി അഭിമുഖീകരിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ചെറിയ ഒരു ഭയാശങ്ക ഉള്ളിലുണ്ടാകാറുണ്ട്.
എന്നാല്‍ പരിചയപ്പെട്ട് അടുത്തറിയുമ്പോള്‍ ഭയന്നവര്‍ തന്നെ മമ്മൂട്ടിയെ വാഴ്ത്തുന്നത് കാണാറുമുണ്ട്. അനാവശ്യമായി ഒരാളോട് ഒരു തുറന്ന ഭാവപ്രതികരണം നടത്താത്ത മമ്മൂട്ടി ഉള്ളില്‍ ഹൃദയശുദ്ധി കാത്തുസൂക്ഷിക്കുന്ന മനുഷ്യത്വമാണ് എന്നാണ് നമ്മെ വിട്ടുപിരിഞ്ഞ പ്രിയ നടി സുകുമാരിയമ്മ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്.
മമ്മൂട്ടിയോട് പലരും അഹങ്കാരം ജാഡ ഒക്കെ മാറ്റിക്കൂടെ എന്ന് പലവട്ടം ചോദിച്ചിട്ടുണ്ടത്രെ. മമ്മൂട്ടി തന്നെ ഇതിനെപ്പറ്റി ഒരു പ്രതികരണം നടത്തിയിരിക്കുന്നു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ഒരു ഉണ്ടാക്കി ചിരി ചിരിക്കാന്‍ എനിക്ക് അറിയില്ല.. അങ്ങനെ ചിരിച്ച് മറ്റുള്ളവരെ കയ്യിലെടുക്കാന്‍ തക്ക കഴിവുള്ളവരുണ്ട്. എനിക്ക് പക്ഷെ അതത്ര വശമില്ല.. ജീവിതത്തില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്.. ദേഷ്യവും സ്‌നേഹവും സങ്കടങ്ങളുമൊക്കെയുള്ള ഒരു മനുഷ്യജീവിയാണ് ഞാനും.. ഞാന്‍ പണ്ട് മുതലേ ഇങ്ങനെയാണ്.
സിനിമയില്‍ വരുന്നതിനു മുമ്പും ഇപ്പോഴും ഇത്തരം സ്വഭാവങ്ങള്‍ എനിക്കുണ്ട്.. അതെന്റെ അഗകാരമാണ് എനിക്ക് ജാഡയാണ് എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ ഇങ്ങനെയാണ് എന്ന് എനിക്ക് പറയേണ്ടി വരും.
ഓരോ മനുഷ്യരും വ്യത്യസ്തരല്ലേ. ഞാന്‍ എന്നാല്‍ ഇത്തരം കാരാങ്ങളില്‍ ഇനിയൊന്ന് ശ്രദ്ധിക്കണം എന്നുണ്ട്. പക്ഷെ വ്യക്തിത്വം എന്നത് അങ്ങനെ സാഹജര്യങ്ങള്‍ക്കനുസരിച്ച് മാറ്റുന്ന ശീലമെനിക്കില്ല.- മമ്മൂട്ടി പറയുന്നു.
അതെ, ശരിയാണ്. ഓരോ വ്യക്തികളും വ്യത്യസ്ഥരാണ്. താരപരിവേഷത്തിന്റെ കൊടുമുടിയില്‍ നിലകൊള്ളുന്ന മഹാനടന് അല്‍പ്പം അഹങ്കാരം ഒക്കെ ആകാം. ഇനിയല്‍പ്പം കൂടിയാലും മനസ്സിലാക്കേണ്ടത്, പുറമേ കാണിക്കുന്ന പൊള്ളയായ നാട്യങ്ങളേക്കാള്‍ ഉള്ളില്‍ സ്‌നേഹമൂറുന്ന ഒരു മനസ്സുണ്ടെങ്കില്‍ അതല്ലേ മഹത്തരം? അതെ.
ഇത് മമ്മൂട്ടിയാണ് അദ്ദേഹം അങ്ങനെയാണ്. മാത്രമല്ല, സിനിമയെപ്പറ്റി പറയുമ്പോള്‍ നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരവും ഈ അഹങ്കാരിയായ മമ്മൂട്ടിയാണല്ലോ.