മമ്മൂക്കയുടെ യാത്രയുടെ പടയോട്ടം തുടരുന്നു : ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

17

മെഗാസ്റ്റാര്‍ മമ്മൂട്ടി വൈ.എസ്.രാജശേഖര റെഡ്ഡിയായി അഭിനയിച്ച ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കി. ഏട്ടു കോടി രൂപയ്ക്കാണ് റൈറ്റ് സ്വന്തമാക്കിയതെന്നാണ് വിവരം.

Advertisements

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നേരത്തെ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് 6116 ഡോളര്‍ (4.4 ലക്ഷം രൂപയോളം) ആണ് വിറ്റ് പോയത്. വൈ.എസ്.ആറിന്റെ ആരാധകരില്‍ ഒരാളായ മുനീശ്വര്‍ റെഡ്ഡിയാണ് ഈ തുകയ്ക്ക് ടിക്കറ്റ് സ്വന്തമാക്കിയത്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ രംഗത്ത് തന്നെ ചിത്രം വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ വൈ.എസ്. ആറിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക ജഗപതി ബാബുവാണ്.

Advertisement