തെന്നിന്ത്യന്‍ താര റാണി അനുഷ്ക ഷെട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബാഹുബലിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പലപ്പോഴും ശരീരവണ്ണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
അനുഷ്‌കയെ നായികയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പലരും പിന്മാറിയിരുന്നു. അവസരങ്ങള്‍ കുറഞ്ഞ് സിനിമയില്‍ നിന്നും ഇടവേള എടുക്കേണ്ടി വന്ന താരം ഇപ്പോള്‍ വിമര്‍ശകരെ അമ്ബരപ്പിച്ചിരിക്കുകയാണ്.
2015-ല്‍ റിലീസ് ചെയ്ത ഇഞ്ചി ഇടിപ്പഴകി ( സൈസ് സീറോ) എന്ന ചിത്രത്തിനുവേണ്ടി നടി തടി കൂട്ടിയിരുന്നു. പക്ഷേ സിനിമ കഴിഞ്ഞ ശേഷം ശരീരത്തെ അത് സാരമായി ബാധിച്ചു.
തുടര്‍ന്നു വിദേശത്ത് വച്ച് കൊഴുപ്പ് കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ താരം കൃത്യമായ വ്യായാമത്തോടെയും ഭക്ഷണ ക്രമത്തിലൂടെയും തടി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായും വിജയിച്ചില്ല.
ബാഹുബലി 2, രുദ്രമ്മാദേവി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഗ്രാഫിക്സ് ഉപയോഗിച്ച് അനുഷ്കയുടെ തടി കുറച്ച് സ്‌ക്രീനില്‍ കാണിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം പുതിയ ചിത്രത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം.
പ്രമുഖ ലൈഫ്സ്റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ശരീരഭാരം കുറച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.