ഒറ്റ രാത്രികൊണ്ട് ലോകത്തിന്റെ നിറുകയില്‍ താരമായി മാരിയ പ്രിയ വാര്യരുടെ ആദ്യ ചിത്രം റിലീസ് ആകാന്‍ ഇനി 2 ദിവസങ്ങള്‍ മാത്രമാണ് ഉള്ളത് . പ്രിയ വാര്യരും വലിയ കാത്തിരിപ്പിലാണ്. കാരണം പലര്‍ക്കുമുള്ള മറുപടി ആണ് സിനിമയുടെ റിലീസ്.
‘നടിയാകണം. സിനിമയില്‍ വരണം എന്നു തന്നെയായിരുന്നു ആഗ്രഹം. നേരിട്ടു നായികയാകണം എന്ന അതിമോഹം ഇല്ലാത്തതുകൊണ്ടാണു ചെറിയ വേഷങ്ങളിലൂടെ മുഖം കാണിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് അഡാര്‍ ലൗവിന്റെ ഓഡിഷനില്‍ പങ്കെടുത്തത്.
പിന്നെയെല്ലാം അപ്രതീക്ഷിതമായിരുന്നു. സോഷ്യല്‍ മീഡിയ തന്നെയാണ് പ്രശസ്തിയുടെ കാരണം. എന്നാല്‍ സിനിമയിലൂടെ പ്രൂവ് ചെയ്യണം എന്നാണ് ആഗ്രഹം.
വലിയ വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം എനിക്കെതിരെ ഉണ്ടായി. നല്ല വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ എനിക്കു മടിയില്ല. എന്നാല്‍ വ്യക്തിവിരോധം തീര്‍ക്കാനെന്ന മട്ടില്‍ ചില ആക്രമണങ്ങളുമുണ്ടായി.
അങ്ങനെ ആക്രമിച്ചവര്‍ ഞാനൊരു പെണ്കുട്ടിയാണെന്നോ എനിക്കു പത്തൊന്‍പതു വയസ്സ് പ്രായമേ ഉള്ളൂവെന്നോ ഓര്‍ത്തില്ല. അത് ചിലപ്പോഴൊക്കെ വേദനിപ്പിച്ചു. ഞാന്‍ അഭ്യര്‍ഥിക്കുന്നത് സിനിമയില്‍ ജോലിചെയ്യാനും കഴിവു തെളിയിക്കാനും അവസരം തരൂ എന്നാണ്. അതിനുശേഷം പ്രകടനം വിലയിരുത്തി വിമര്‍ശിക്കൂ…” പ്രിയ പറയുന്നു.