ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ നടിയാണ് ലെന. മകളായും, അനിയത്തിയായും, നായികയായും എന്തിനേറെ യുവസൂപ്പര്‍ താരങ്ങളുടെ അമ്മ വേഷങ്ങളില്‍ വരെ മികവു പുലര്‍ത്താന്‍ ലെന എന്ന അഭിനേത്രിക്കു കഴിഞ്ഞു.
താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ തന്നെ ഏറെ ആശങ്കപ്പെടുത്തിയത് എന്ന് നിന്റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നുവെന്ന് ലെന പറയുന്നു.
‘എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ ഡയറക്ടറായ വിമല്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഇന്ന ക്യാരക്ടര്‍ ചെയ്യണമെന്ന്.
പാത്തുമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാന്‍ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നതെന്ന് ചോദിച്ചു.’
‘അല്ല ഇത് നിങ്ങള് ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മള്‍ ആലോചിക്കുമല്ലോ? എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്ടര്‍ വിമലാണെങ്കില്‍ വാശി പിടിച്ചിരിക്കുകയാണ്.
ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്ടര്‍ നിങ്ങളാണ് ചെയ്യേണ്ടത്.പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്ടര്‍ ചെയ്ത് അത് ആള്‍ക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റണ്ടേ?, അത് ആദ്യം എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് തോന്നണമല്ലോ ‘- ലെന പറഞ്ഞു.സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് തനിക്ക് സമാധാനമായതെന്നും ലെന പറയുന്നു.