ലുട്ടാപ്പിയെ തൊട്ടുകളിച്ചാല്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തും, ലുട്ടാപ്പിക്കുവേണ്ടി എന്തും ചെയ്യാനൊരുങ്ങി സോഷ്യല്‍ മീഡിയ !

30

ബാലരമയിലെ മായാവി എന്ന ചിത്രകഥയെക്കുറിച്ച്‌ അറിയാത്തവരായി ഒരു മലയാളിയും ഉണ്ടാവില്ല. കാലങ്ങളായി കുട്ടികള്‍ക്കിടയിലെ അവേശമാണ് മായാവിയും ലുട്ടാപ്പിയും, ഡാകിനിയും കുട്ടൂസനുമെല്ലാം എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചമുതല്‍ മായാവിയും ലുട്ടാപ്പിയുമെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല. മായാവിയില്‍ പുതിയ ഒരു കഥാപാത്രംകൂടി എത്തിയിരിക്കുന്നു ഡിങ്കിനി.

Advertisements

ഡിങ്കിനിയുടെ വരവിനെ തുടര്‍ന്ന പല തരത്തിലുള്ള പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലാകെ ട്രോളുകളുടെ രൂപത്തിലും ഹാഷ്ടാഗുകളുടെ രൂപത്തിലും അലയടിക്കുന്നത്. ഓരോരുത്തരുടെയും ബാല്യകാല സ്മരണകളില്‍ ബാലരമക്ക് പ്രധാന സ്ഥാനമാണുള്ളത് എന്നതിനാലാണിത്

ബാലരമ തങ്ങളുടെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തൊട്ടുപിന്നാലെ പേജിലേക്കെത്തിയത് ആയിരക്കണക്കിന് മെസേജുകളാണ്. എല്ലാവര്‍ക്കും അറിയേണ്ടത് കുഞ്ഞുവില്ലനായ ലുട്ടാപ്പിക്ക് എന്തു സംഭവിച്ചു എന്നുതന്നെ. വില്ലനാണെങ്കിലും ലുട്ടാപ്പിയെ ആളുകള്‍ക്ക് വലിയ കാര്യമാണ്.

തൊട്ടുപിന്നാലെ ട്രോളുകളുടെ ഘോഷയാത്ര തന്നെ നടന്നു സോഷ്യല്‍ മീഡിയയില്‍. ലുട്ടാപ്പിക്കെന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് വരെ പലരും തമാശയായി പറഞ്ഞു.

സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി എന്നീ ഹാഷ്ടാഗുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ കിടന്നു കറങ്ങുന്നത്. ലുട്ടാപ്പി കലിപ്പിലാണ് എന്ന് പറഞ്ഞ് ബാലരമ തന്നെ സ്വയം ട്രോളുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ലുട്ടാപ്പിയെ ഒരിക്കലും ഒഴിവാക്കില്ലെന്നും അടുത്ത അധ്യായങ്ങളില്‍ ശക്തമായി തന്നെ ലുട്ടാപ്പി തിരികെ വരുമെന്നും ബാ‍ലരമ വ്യക്തമാകിയിട്ടുണ്ട്. അടുത്ത ലക്കത്തില്‍ ലുട്ടാപ്പിയും ഡിങ്കിനിയുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങളും കാണാമെന്നും ബാലരമ പറയുന്നു

Advertisement