പല തവണ പറഞ്ഞ കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ വേദനയുണ്ട്; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: തുറന്നടിച്ച് മോഹന്‍ലാല്‍

27

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സജീവമാണ്.

Advertisements

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പല തവണ പറഞ്ഞതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നതില്‍ വേദനയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ടെന്നും അത് പൊതുവേദിയില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ലാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

‘ഒരു സിനിമാ താരമായി തുടരാനാണ് തനിക്ക് ആഗ്രഹം. ഈ ജോലിയില്‍ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. അതില്‍ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നെ തിരുത്തുകയും എന്നിലുണ്ടെന്നു ചിലരെങ്കിലും കരുതുന്ന നടനെ പുറത്തെത്തിക്കുകയും ചെയ്യുന്നത് കാണികളാണ്.

‘ഞാന്‍ അവരോടൊപ്പം നില്‍ക്കുകയാണ്. എന്നെ കൂടുതല്‍ തിരുത്തുകയും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഞാന്‍ ഓരോരുത്തരിലും നിന്നും പ്രതീക്ഷിക്കുന്നത്. തല്‍ക്കാലം ഒരു വിവാദത്തിലേക്കും എന്നെ വലിച്ചിഴക്കരുത്. രാഷ്ട്രീയത്തില്‍ നമുക്ക് ധാരാളം പേരെ ആശ്രയിക്കേണ്ടി വരും.

Advertisement