ഞാന്‍ പ്രകാശന് ശേഷം സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും.
‘’മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്.
പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അര്‍ഥവും ഗംഭീര വിജയമായിരുന്നു.
മമ്മൂട്ടിയും കൂടി നിര്‍മ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്.
ചിലപ്പോള്‍ അത് ഇക്കൊല്ലം രൂപപ്പെട്ട് വരാന്‍ സാദ്ധ്യതയുണ്ട്.””സത്യന് അന്തിക്കാട് പറഞ്ഞു.ഒരാള്‍ മാത്രം എന്ന ചിത്രത്തിലാണ് സത്യന് അന്തിക്കാടും മമ്മൂട്ടിയും ഒടുവില്‍ ഒന്നിച്ചത്.21 വര്‍ഷം മുന്‍പായിരുന്നു അത്.
കേരള കൗമുദി ഫ്ലാഷ് മൂവീസിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സത്യന് അന്തിക്കാട് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.