മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ഒരു അതുല്യ നടനാണ് എന്നതില്‍ തര്‍ക്കമില്ല. മണിരത്നമാകട്ടെ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളും. മണിരത്നം സംവിധാനം ചെയ്ത രണ്ടു സിനിമകളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളത്.
മണിരത്നത്തിന്റെ രണ്ടാമത്തെ മാത്രം ചിത്രം ഒരു മലയാള സിനിമയാണ്. ടി ദാമോദരന്റെ തിരക്കഥയില്‍ മോഹന്‍ലാലും രതീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1984 -ല്‍ പുറത്തു വന്ന ഉണരൂ.
അതിനു ശേഷം 1997ലാണ് ഇരുവര്‍ പുറത്ത് വരുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ചിത്രത്തില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കൈയ്യെത്തും ദൂരത്താണ് മോഹന്‍ലാലിന് ഇരുവരില്‍ നഷ്ടമായത്. അടുത്തിടെ തമിഴിലെ മറ്റൊരു സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോനുമായി നടത്തിയ സംഭാഷണത്തിനിടയില്‍ മണിരത്നം മോഹന്‍ലാലിനെയും കമല്‍ഹാസനെയും കുറിച്ച് വാചാലനായത് ഇങ്ങനെ:
മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഭയങ്കര രസമാണ്. എന്നോട് കമലിനെ വേണോ അതോ മോഹന്‍ലാലിനെ വേണോ എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും. ഇളയരാജയെ വേണോ അതോ റഹ്മാനെ വേണോ എന്ന് ചോദിക്കുന്നത് പോലെയാണ് അത്. എനിക്ക് അവര്‍ രണ്ടുപേരെയും വേണം.
ഒരു സീന്‍ എങ്ങനെ ചെയ്യണം എന്ന് ആ നടന് പറഞ്ഞു കൊടുക്കാതെ ആ നടന്‍ ആ സീനില്‍ എന്താണ് ചെയ്യുന്നത് എന്നത് അത് പോലെ ക്യാമറയിലേക്ക് ഒപ്പി എടുക്കുക എന്ന ധര്‍മമാണ് മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി അഭിനയിപ്പിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത്. അങ്ങനെ വരുമ്പോള്‍ നമ്മുടെ ജോലി കുറച്ചു കൂടി എളുപ്പമാകുന്നു. മോഹന്‍ലാലിന്റെ അഭിനയത്തിലെ അനായാസതയും നമുക്ക് നല്‍കുന്ന ചില സൂക്ഷ്മ ഭാവങ്ങളും മറ്റുമൊക്കെ പല സീനുകളിലും വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്.
കമലില്‍ നിന്നും ലാലില്‍ നിന്നുമൊക്കെ ഞാന്‍ പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. അവര്‍ അറിയാതെ തന്നെ, അല്ലെങ്കില്‍ അവരോട് പറയാതെ തന്നെ അവരില്‍ നിന്നും പല കാര്യങ്ങള്‍ നമ്മളും പഠിക്കും. ഇരുവര്‍ എന്ന ചിത്രത്തില്‍ വലിയ ജനക്കൂട്ടത്തിന്റെ മുന്നില്‍ വച്ചോ അവര്‍ക്കിടയില്‍ വച്ചോ ചിത്രീകരിക്കേണ്ട പല സീനുകളും ഉണ്ട്. അതിനായി ക്രെയിനും ക്യാമറകളും മറ്റും ചലിക്കേണ്ട സ്ഥലത്തു നമ്മള്‍ അടയാളപ്പെടുത്തി വയ്ക്കാറുണ്ട്.
അപ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു നമ്മള്‍ എങ്ങോട്ട് തിരിയണം എങ്ങോട്ട് നോക്കണം എന്നൊക്കെ 100% ഇങ്ങനെ ഫിക്‌സ് ചെയ്യണ്ട. ഹാപ്പി ആക്‌സിഡന്റ് എന്ന് ലാല്‍ വിശേഷിപ്പിക്കുന്ന അപ്രതീക്ഷിതമായ ചില സാധനങ്ങള്‍ ചിലപ്പോള്‍ നമുക്ക് കിട്ടിയേക്കാം.
ഉദാഹരണത്തിന് ഡയലോഗ് പറയുന്നതിനിടയില്‍ ഉടുത്തിരിക്കുന്ന മുണ്ട് ഒന്ന് അയഞ്ഞാല്‍ അത് ഒന്ന് മുറുക്കി വയ്ക്കുക അല്ലെങ്കില്‍ എതിരെ ഒരാള്‍ വന്നാല്‍ അയാളെ സന്ദര്‍ഭത്തിനനുസരിച്ച് കൈ കൊണ്ട് മാറ്റുക എന്നിങ്ങനെയുള്ള തിരക്കഥയില്‍ ഇല്ലാത്ത ചില മികച്ച സന്ദര്‍ഭങ്ങള്‍.
സീനിനിടയില്‍ ഇത് പോലെയുള്ള പ്രവര്‍ത്തികള്‍ ആ സീനിനെ കുറച്ചു കൂടി ജീവനുള്ളതാക്കുന്നു. ക്യാമറയ്ക്ക് പിന്നിലിരുന്ന് ഇതൊക്കെ കാണുന്നത് ശരിക്കും