10 ഇയര്‍ ചലഞ്ച് ഇടാന്‍ ഇതിലും നല്ലൊരു ദിവസമില്ല; ക്യാന്‍സര്‍ ദിനത്തില്‍ വൈറലായി മംമ്തയുടെ പോസ്റ്റ്

27

കൊച്ചി: ലോക കാന്‍സര്‍ ദിനമായ ഇന്ന് നടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 10 ഇയര്‍ ചലഞ്ച് ചിത്രം വൈറലാകുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ ബാധിച്ച് തലമുടി കൊഴിഞ്ഞ ചിത്രവും ഇപ്പോഴത്തെ തന്റെ ചിത്രവുമാണ് മംമ്ത പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്:

Advertisements

10 ഇയര്‍ ചലഞ്ചിന്റെ ചിത്രം ഇടാനായി ഞാന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ലോക കാന്‍സര്‍ ദിനം. ഈ ചലഞ്ചിന്റെ ചിത്രമിടാന്‍ ഇതിലും പറ്റിയ ദിവസം വേറെയില്ല. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് കാന്‍സര്‍ കിട്ടുന്നത്, എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം കാന്‍സറിന് എന്നെ കിട്ടിയില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നു.

എന്റെ ജീവിതം മാറ്റിമറിച്ച് വര്‍ഷമാണ് 2009. എനിക്കും എന്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു.

ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു. ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വര്‍ഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ എനിക്കതിന് സാധിച്ചു.

അതിന് കാരണം കുറച്ചുപേരാണ്. ആദ്യമായി ഞാനെന്റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്‌നേഹം തന്നെ എന്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍.

എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു മംമ്ത കുറിച്ചു.

Advertisement