ചില സമയങ്ങളിൽ ഞാൻ അഭിനയിക്കുകയണെന്ന് എന്നോട് തന്നെ പറയേണ്ടി വന്നിരുന്നു: മനസ്സുതുറന്ന് മമ്മൂട്ടി

24

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ചിത്രം പേരൻ‌പ് മികച്ച പ്രതികരണം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. പേരൻപിന് ശേഷം ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് യാത്ര. നീണ്ട ഇടവേളയ്‌ക്ക് ശേഷം മെഗാസ്‌റ്റാർ തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി യാത്രയ്‌ക്കുണ്ട്.

Advertisements

‘നിങ്ങള്‍ ഇരുപത് വര്‍ഷം മുന്‍പ് കണ്ട ആളല്ല ഞാൻ. പ്രേക്ഷകര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നു. എങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെന്ന് നോക്കാമെന്നും താന്‍ ഇപ്പോള്‍ യാത്രയ്ക്കായി കാത്തിരിക്കുകയാണ്’- മമ്മൂക്ക പറഞ്ഞു.

1992 ന് ശേഷം തെലുങ്ക് സിനിമയില്‍ മമ്മൂക്ക അഭിനയിച്ചിട്ടില്ല. അതിനും താരത്തിന് പറയാൻ കാരണമുണ്ട്. തന്നെ പ്രചോദിപ്പിക്കുന്ന കഥയെന്നും ലഭിച്ചില്ല. അത്തരത്തിലുള്ള ഒരു തിരക്കഥയ്ക്കായി 27 കൊല്ലം കാത്തിരിക്കേണ്ടി വന്നുവെന്നാണ് മമ്മൂക്ക പറയുന്നത്.

കേരളത്തിലായാലും തമിഴ്നാട്ടിലായാലും ആന്ധ്രയിലായാലും വികാരങ്ങളെല്ലാം ഒന്നാണ്. ദാരിദ്രത്തിന് എല്ലായിടത്തും ഓരേ നിറമാണ്. ചിത്രത്തിലെ ചില രംഗങ്ങള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും മമ്മൂക്ക പറയുന്നുണ്ട്. ചില സമയങ്ങളില്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍വരെ എത്തിയിരുന്നു.

താന്‍ അഭിനയിക്കുകയണെന്ന് എന്നോട് തന്നെ പറയേണ്ടി വന്ന നിമിഷം ഉണ്ടായി. സാധരണഗതിയില്‍ താന്‍ ചെയ്യുന്ന കഥാപാത്രങ്ങളുമായി വൈകാരിക അടുപ്പം കാണിക്കാറില്ല. സംവിധായകന്‍ കട്ട് പറയുന്നതോടെ കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുകയാണ് ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement