മമ്മൂട്ടി ആരാധകരും മോഹന്‍ലാല്‍ ആരാധകരും തമ്മിലുള്ള ഫാന്‍ ഫൈറ്റ് തുടങ്ങിയിട്ട് കാലം കുറേയായി.
എങ്കിലും ആരാധകര്‍ തമ്മിലുള്ള വഴക്ക് പലപ്പോഴും കൈവിട്ട് പോകാറുമുണ്ട്. പരിഷ്‌കൃത സമൂഹം എന്നറിയപ്പെടുന്ന മലയാളികള്‍ക്ക് അത് പക്ഷേ ഒരുതരത്തിലും ഭൂഷണവുമല്ല.
ഏതൊരു സിനിമ ഇറങ്ങിയാലും എതിര്‍ താരത്തെ ഡീഗ്രേഡ് ചെയ്യുന്ന രീതി ഇപ്പോഴും ചിലര്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇത്തവണ മോഹന്‍ലാല്‍ ഫാന്‍സ് ഞെട്ടിച്ചിരിക്കുകയാണ്.
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് റിലീസ് ആയ മമ്മൂട്ടി ചിത്രം പേരന്‍പിനു ആശംസകളുമായി മോഹന്‍ലാല്‍ ഫാന്‍സ്.
ലാല്‍ ഭക്തന്‍ വെച്ച പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. മഹാനടന്റെ പേരിനോട് അന്‍പ്, ആദരവ് എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
നല്ല ചിത്രങ്ങളെ വിജയിപ്പിക്കാന്‍ ആരാധകര്‍ ഒന്നിക്കുന്നത് സിനിമയ്ക്കും ഗുണം ചെയ്യും. ഇത്തരം ആരോഗ്യകരമായ പോരാട്ടമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.