വമ്പന്‍ ട്വിസ്റ്റ്, മോഹന്‍ലാലിന്റെ വില്ലനായി ദിലീപ് എത്തുന്നു; അണിയറയില്‍ ഒരുങ്ങുന്നത് ഒരു സൂപ്പര്‍ ത്രില്ലര്‍

8

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് സിനിമാ ലോകത്ത് ഉണ്ടായത്.

നടന്‍ ദിലീപിനെ കുറ്റാരോപിതനായ സാഹചര്യത്തില്‍ പുറത്താക്കിയതും തിരിച്ചെടുത്തതുമായ സംഭവത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടത് അമ്മ സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ തന്നെയാണ്.

Advertisements

ഇതേത്തുടര്‍ന്ന് ദിലീപും മോഹന്‍‌ലാലും അത്ര അടുപ്പത്തിലല്ല എന്നുള്ള വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ദിലീപും മോഹന്‍ലാലും ഒന്നിച്ച്‌ ഒരു സിനിമ ചെയ്യുന്നു എന്നാണ്.

കമ്മാര സംഭവം സംവിധാനം ചെയ്തത് രതീഷ് അമ്ബാട്ട് ആണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നും സൂചനകള്‍ ഉണ്ട്.

ഇതേ ചിത്രത്തിന് തിരക്കഥ ഒരുക്കിയ മുരളി ഗോപി തന്നെയാണ് മോഹന്‍ലാല്‍ – ദിലീപ് ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ത്രില്ലര്‍ ചിത്രമാണിതെന്നും സൂചനകള്‍ ഉണ്ട്.

ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനായാണ് ദിലീപ് എത്തുന്നതെന്ന് പറയപ്പെടുന്നു. ഇതില്‍ ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Advertisement