മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ: കൊല്ലപ്പെട്ട നഴ്‌സ് ആന്‍ലിയ വിവാഹനാളില്‍ പിതാവുമൊത്ത് പാടുന്ന കണ്ണ്‌നിറയ്ക്കുന്ന വീഡിയോ

37

കൊച്ചി: ആലുവ പുഴയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ നഴ്‌സ് ആൻലിയ വിവാഹനാളിൽ തന്റെ പിതാവുമൊത്ത് പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്.

Advertisements

വീഡിയോയിൽ ആൻലിയയുടെ ഭർത്താവിനെയും കാണാം.

2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്.

പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്.

പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം. പിന്നീട് ആൻലിയയുടെ മൃതദേഹം പെരിയാറിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Advertisement