ദുല്‍ഖര്‍ സല്‍മാനും ദളപതി വിജയിയും ഒന്നുക്കുന്നു, സംവിധാനം മണിരത്‌നം

31

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍ സംവിധായകന്‍ മണിരത്നവും ‘ഒകെ കണ്‍മണി’ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു.

Advertisements

‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന എപിക് ചിത്രത്തിനായാണ് മണിരത്‌നം മലയാളത്തിന്റെ യുവ സൂപ്പര്‍താരത്തെ ക്ഷണിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലായ പൊന്നിയിന്‍ സെല്‍വന്‍ സിനിമയാക്കാന്‍ ഏറെക്കാലമായി മണിരത്‌നം ശ്രമിച്ചുവരികയാണ്.

എന്നാല്‍ വലിയ ബജറ്റ് വേണം എന്നതും വന്‍ താരങ്ങളുടെ സാന്നിധ്യം ആവശ്യമാണ് എന്നതും ഈ സിനിമയുടെ നിര്‍മ്മാണം വൈകിപ്പിക്കുകയായിരുന്നു.

എന്തായാലും തന്റെ അടുത്ത പ്രൊജക്ട് പൊന്നിയിന്‍ സെല്‍വനാണെന്ന് ഉറപ്പിച്ച് മുന്നോട്ടുപോകുകയാണ് മണിരത്‌നം.

ദുല്‍ഖറിനെ കൂടാതെ ദളപതി വിജയ്, വിജയ് സേതുപതി, വിക്രം, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാകും. വിജയ് ഈ സിനിമയ്ക്കായി ലുക്ക് ടെസ്റ്റ് നടത്തിക്കഴിഞ്ഞു.

എആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സന്തോഷ് ശിവനോ പി സി ശ്രീറാമോ ആയിരിക്കും. 100 കോടിക്ക് മേല്‍ ബജറ്റിലാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുങ്ങുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നായിരിക്കും നിര്‍മ്മാണം.

Advertisement