വീരന്‍ ഇനി തല മാത്രമല്ല, ഹിറ്റ്മാനും: ധോണിയുടെ ആ കിടു റെക്കോര്‍ഡിന് ഒപ്പമെത്തി രോഹിത് ശര്‍മ

22

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിലെ സിക്‌സറടി വീരന്‍ എന്ന മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം രോഹിത് ശര്‍മ്മയും.

Advertisements

ന്യൂസിലാന്‍ഡിനെതിരേ ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ രണ്ട് സിക്‌സറുകള്‍ നേടിയതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പം ഹിറ്റ്മാനും എത്തി.

215 സിക്‌സറുകള്‍ വീതമാണ് ഇന്ത്യന്‍ കുപ്പായത്തില്‍ ഈ രണ്ട് താരങ്ങളും സ്വന്തമാക്കിയിരിക്കുന്നത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡ് പാക്കിസ്ഥാന്‍ താരം ശാഹിദ് അഫ്രീദിയുടെ പേരിലാണ്.

351 സിക്‌സറുകളാണ് അഫ്രീദിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്ത് 275 സിക്‌സറുകളുമായി വെസ്റ്റന്‍ഡീസിന്റെ ക്രിസ് ഗെയിലാണ്. ശ്രീലങ്കയുടെ ജയസൂര്യ 270 സിക്‌സറുകളോടെ മൂന്നാം സ്ഥാനത്തും 222 സിക്‌സറുകളുമായി ധോണി നാലാം സ്ഥാനത്തുമാണ്.

199 ഏകദിനങ്ങളില്‍ നിന്ന് 215 സിക്സറുകളാണ് രോഹിത് ഇപ്പോള്‍ നേടിയിരിക്കുന്നത്. 337 ഏകദിനങ്ങളില്‍ നിന്ന് 222 സിക്സറുകള്‍ ധോണി നേടിയിട്ടുണ്ടെങ്കിലും ഇതില്‍ ഏഴ് എണ്ണം ഏഷ്യന്‍ ഇലവനു വേണ്ടി നേടിയവയായിരുന്നു.

ഇന്ത്യയ്ക്കായി നേടിയത് 215 എണ്ണവും. മൂന്നാം ഏകദിനത്തില്‍ രണ്ടു സിക്സറുകളാണ് രോഹിത് നേടിയത്. മത്സരത്തില്‍ 77 പന്തില്‍ നിന്ന് 62 റണ്‍സുമെടുത്തു.

351 സിക്‌സറുകള്‍ പറത്തിയ പാക് വെടിക്കെട്ട് വീരന്‍ ഷഹീദ് അഫ്രീദിയാണ് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരം. ക്രിസ് ഗെയില്‍ 275 സിക്‌സറുകളോടെ രണ്ടാമതും, സനത് ജയസൂര്യ 270 സിക്‌സറുകളോടെ മൂന്നാമതുമുണ്ട്. 222 സിക്‌സറുകളുമായി ധോണിയാണ് നാലാം സ്ഥാനത്ത്.

Advertisement