ഏകദിന റണ്‍വേട്ടയില്‍ എംഎസ് ധോണിയുടെ മുന്നേറ്റം. വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രായാന്‍ ലാറയെയാണ് റണ്‍ വേട്ടയില്‍ ന്യൂസിലന്‍ഡീനെതിരെ രണ്ടാം ഏകദിനത്തില്‍ ധോണി പിന്തള്ളിയത്.
ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പതിനൊന്നാമത്തെ ബാറ്റ്സ്മാനായി ധോണി മാറി . 337 മത്സരത്തില്‍ 285 ഇന്നിങ്സില്‍ നിന്നും 51.04 ശരാശരിയില്‍ 10414 റണ്‍സ് ധോണി നേടിയിട്ടുണ്ട് .
299 മത്സരത്തില്‍ നിന്നും 10405 റണ്‍സാണ് ഏകദിനത്തില്‍ ലാറയുടെ സമ്പാദ്യം.
221 മത്സരത്തില്‍ നിന്നും 10473 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ധോണിയ്ക്ക് മുമ്പിലുള്ളത്.
മത്സരത്തില്‍ 33 പന്തില്‍ 48 റണ്‍സ് ധോണി നേടിയിരുന്നു. ഇന്ത്യ 90 റണ്‍സിനാണ് ന്യൂസിലന്‍ഡിനെ തോല്‍പിച്ചത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്മാര്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 18426, കുമാര്‍ സംഗക്കാര – 14234, റിക്കി പോണ്ടിങ് -13704, സനത് ജയസൂര്യ – 13430
മഹേള ജയവര്‍ധനെ – 12650, ഇന്‍സമാം ഉള്‍ ഹഖ് – 11739, ജാക്വിസ് കാലിസ് -11579, സൗരവ് ഗാംഗുലി – 11363
രാഹുല്‍ ദ്രാവിഡ് – 10889, വിരാട് കോഹ്ലി – 10473, എം എസ് ധോണി – 10414, ബ്രയാന്‍ ലാറ – 10405