പ്രിയാ വാര്യരുടെ മടിയില്‍ കിടക്കുകയും, മുടിയില്‍ എണ്ണതേപ്പിക്കുകയും ചെയ്യുന്ന യുവാവ് ആരാണ്? ചിത്രം വൈറല്‍

42

ഇഷ്ടതാരത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ആരാധകരുണ്ടാകുമോ? എന്നാല്‍ അതിന് എല്ലാവര്‍ക്കും കഴിയാറില്ലെന്നതാണ് വാസ്തവം.

Advertisements

എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ, വളരെ ലളിതമായി ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ക്കെല്ലാം ഒപ്പം ചിത്രങ്ങളെടുക്കുകയും സമയം ചെലവഴിക്കുകയും ചെയ്തിരിക്കുകയാണ് ഒരു യുവാവ്.

ഒരു കണ്ണിറുക്കല്‍ കൊണ്ട് മലയാളിയുടെ പ്രിയങ്കരിയായ പ്രിയാ വാര്യരുടെ തലയില്‍ എണ്ണ തേപ്പിക്കുന്ന, ആലിയയ്‌ക്കൊപ്പം സമയം ചിലവിടുന്ന, വിരാട്‌അനുഷ്‌ക ദമ്ബതികള്‍ക്കൊപ്പം മധുവിധുവിന് കൂട്ടുപോകുന്ന ഈ വ്യക്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ബോളിവുഡിന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ അണ്‍സീന്‍ ഫ്രണ്ട് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താര സത്കാരത്തിലും, സച്ചിന്റെ വീട്ടിലും, പ്രിയങ്ക ചോപ്രയുടെ മടിയിലും, സെയ്ഫിന്റെ ഒക്കത്തും വരെ ഇയാള്‍ തന്നെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇതൊക്കെ കണ്ടാല്‍ ആരായാലും ഞെട്ടും. കാരണം ഒറിജിനലിനെ വെല്ലുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ ആണിത്.

പ്രസിദ്ധനാകാന്‍ കക്ഷി കാണിച്ച ബുദ്ധി പക്ഷേ, കയ്യടികള്‍ നേടുകയാണ് . കാരണം ഇത്രയും മനോഹരമായി ഫോട്ടോഷോപ്പ് ചെയ്ത വ്യക്തിയെ എങ്ങനെ അഭിനന്ദിക്കാതിരിക്കുമെന്നാണ് ചിലര്‍ ചോദിക്കുന്നത്.

Advertisement