മുംബൈ: കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈയിലെ പ്രമുഖ മോഡയായ മാനസി ദീക്ഷിതിന്റെ മൃതദേഹം ട്രാവല്‍ ബാഗിലാക്കിയ നിലയില്‍ മലാഡിലെ റോഡറികില്‍ നിന്നും കണ്ടെത്തിയത്.
അധികം വൈകാതെ തന്നെ കൊലപാതകിയെ പൊലീസ് കണ്ടെത്തുകയും ചെയ്തു. മാന്‍സിയുടെ സുഹൃത്തും ഫോട്ടോഗ്രാഫറുമായിരുന്ന പത്തൊന്‍പതുകാരന്‍ സയ്യേദ് മരംകൊണ്ടുള്ള സ്റ്റൂളുകൊണ്ട് മാനസിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് മാനസി വഴങ്ങതെ വന്ന ദേഷ്യത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന്
സയ്യേദ് പൊലീസിന് മൊഴി നല്‍കി. ‘ഞാന്‍ അവളെ സ്റ്റൂളുകൊണ്ട് തലക്കടിച്ചു, മരിക്കുമെന്ന് കരുതിയില്ല എന്നായിരുന്നു സയ്യേദിന്റെ മൊഴി. കേസില്‍ ബംഗൂര്‍ നഗര്‍ പൊലീസ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു.
തലക്കടിയേറ്റ് മാനസി ബോധരഹിതയായപ്പോള്‍ സയ്യേദ് മാനസിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് ചാര്‍ജ് ഷീറ്റില്‍ പറയുന്നു. മാനസിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകള്‍ ഉള്ളതയി പോസ്റ്റോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട് എന്നും ചാര്‍ജ് ഷീറ്റില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്.
കൊലപാതകത്തിനു ശേഷം മൃതദേഹം ട്രാവല്‍ ബാഗിലാക്കി പ്രതി മുംബൈ എയര്‍ പോര്‍ട്ടിലേക്ക് ഓല ടാക്‌സി ബുക്ക് ചെയ്തു. യാത്രക്കിടെ വിജനമായ സ്ഥലത്ത് കാര്‍ നിര്‍ത്തിച്ച് മുസാമില്‍ ടാക്‌സി പറഞ്ഞുവിടുകയും ബാഗ് അവിടെ ഉപേക്ഷിക്കുകയും ചെയ്തു.
എന്നല്‍ പിന്നീട് ഓല ടാക്‌സി ഡ്രൈവര്‍ അതുവഴിതന്നെ തിരികെ വന്നപ്പോള്‍ അതേ ബാഗ് റോഡരികില്‍ കിടക്കുന്നത് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മികച്ച അവസരങ്ങള്‍ക്ക് വേണ്ടി രാജസ്ഥാനില്‍ നിന്നും മുംബൈയിലെത്തിയതാണ് 20 കാരിയായ മാനസി ദീക്ഷിത്. പഠനത്തോടൊപ്പം തന്നെ മാനസി ഇവന്റ് മനേജിംഗ്, മോഡലിംഗ് ബിസിനസുകളും ചെയ്തിരുന്നു.