പതിനെട്ടാം പടിയിലെ ജോണ്‍ എബ്രഹാം പാലയ്ക്കലായി മമ്മൂക്കയുടെ മാസ് ലുക്ക് പുറത്ത് വിട്ടു

39

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’യിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് പുറത്തു വിട്ടു.

Advertisements

‘പതിനെട്ടാം പടി’യില്‍ അതിഥി വേഷത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ ലുക്ക് ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ആരാധകര്‍ക്കായി പങ്കു വെച്ചത്.

പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘പതിനട്ടാം പടി’. ശങ്കര്‍ തന്നെയാണ് തിരക്കഥയും. ജോണ്‍ എബ്രഹം പാലയ്ക്കല്‍ എന്ന കഥാപാത്രമായാണ് ‘പതിനെട്ടാം പടി’യില്‍ മമ്മൂട്ടിയെത്തുന്നത്.

ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ടം പുരോഗമിക്കുന്നത്.

18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുക.

പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്‍, മണിയന്‍ രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും.

Advertisement