മരണ മാസ്സ് ഐറ്റം എത്തി; ആരാധകരെ ആവേശത്തിലാക്കി സോഷ്യല്‍ മീഡിയ ഭരിച്ച് ലൂസിഫര്‍!

21

യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ മലയാള സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്.

Advertisements

മലയാള സിനിമയുടെ താര ചക്രവര്‍ത്തിയും ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയവുമായ മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തുന്ന ഈ ചിത്രം മാര്‍ച്ച് 28 നു ആണ് റിലീസ് ചെയ്യാന്‍ പോകുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു ടീസറും ഇതിനോടകം തന്നെ വമ്പന്‍ ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ലൂസിഫറിന്റെ രണ്ടാമത്തെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. മരണ മാസ്സ് എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന ലുക്കില്‍ ആണ് മോഹന്‍ലാല്‍ ഈ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

റിലീസ് ചെയ്ത നിമിഷം മുതല്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ് ഈ പോസ്റ്റര്‍ എന്ന് പറയാം നമ്മുക്ക്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ത്രില്ലെര്‍ ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

മോഹന്‍ലാലിനൊപ്പം ഒരു വലിയ താര നിര തന്നെ അണി നിരന്നിരിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിവേക് ഒബ്റോയ്, ഇന്ദ്രജിത് സുകുമാരന്‍, ടോവിനോ തോമസ്, മഞ്ജു വാര്യര്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ ഖാഡെക്കാര്‍, ജോണ്‍ വിജയ്, നന്ദു, നൈല ഉഷ, സാനിയ എന്നിവരാണ്.

സുജിത് വാസുദേവ് ദൃശ്യങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവ് ആണ്. സംജിത് മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Advertisement