ലൂസിഫര്‍ മോശമായാല്‍ ഇനി ഇങ്ങനെ ചെയ്യില്ല: ഞെട്ടിക്കുന്ന തീരുമാനവുമായി പൃഥ്വിരാജ്

40

മലയാള സിനിമാ പ്രേമികള്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. അത് താര ചക്രവര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രമാണ്.

Advertisements

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞയാഴ്ച പൂര്‍ത്തിയായി. ഈ വരുന്ന മാര്‍ച്ച് മാസം ഇരുപത്തിയെട്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ലൂസിഫറിനെ കുറിച്ച് വമ്പന്‍ പ്രതീക്ഷകള്‍ ആണ് പ്രേക്ഷകര്‍ വെച്ച് പുലര്‍ത്തുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹന്‍ലാലിനെ വെച്ച് ഒരു യുവ സൂപ്പര്‍ താരം തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ അതിന്റെ സമ്മര്‍ദം മുഴുവന്‍ സംവിധായകന്‍ എന്ന നിലയില്‍ പൃഥിക്ക് അല്ലേ എന്ന ചോദ്യം വന്നപ്പോള്‍ പൃഥ്വിരാജ് പ്രതികരിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

താന്‍ ഒരു പുതുമുഖ സംവിധായകന്‍ ആണെന്നും അതുകൊണ്ടു തന്നെ ഈ ചിത്രം നന്നായാല്‍ സന്തോഷം എന്നും പൃഥ്വിരാജ് പറയുന്നു.

പക്ഷെ ലൂസിഫര്‍ മോശം ആവുകയാണെങ്കില്‍ താന്‍ പിന്നെ സംവിധാനം ചെയ്യില്ല എന്നും തന്റെ പ്രധാന ജോലി അഭിനയം ആയതു കൊണ്ട് തന്നെ അതിലേക്കു ഫോക്കസ് ചെയ്യുമെന്നും പൃഥ്വി പറയുന്നു.

സമ്മര്‍ദം തന്നെ ബാധിക്കുന്നില്ല എന്നാണ് പൃഥ്വി തന്റെ ആ പരാമര്‍ശത്തിലൂടെ പറയാതെ പറഞ്ഞത്. മുരളി ഗോപി തിരക്കഥ രചിച്ച ലുസിഫെറില്‍ മോഹന്‍ലാലിനൊപ്പം ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്.

വിവേക് ഒബ്റോയ്, ഇന്ദ്രജിത് സുകുമാരന്‍, ടോവിനോ തോമസ്, മഞ്ജു വാര്യര്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ ഖാഡെക്കാര്‍, ജോണ്‍ വിജയ്, നന്ദു, നൈല ഉഷ, സാനിയ തുടങ്ങി ഒട്ടേറെ നടീനടമാര്‍ ഈ ചിത്രത്തിന്റെ ഭാഗമാണ്.

Advertisement