അന്ന് ഞാന്‍ ഫീല്‍ഡില്‍ പിടിച്ചുനിന്നിരുന്നെങ്കില്‍ മമ്മൂട്ടിക്ക് സൂപ്പര്‍ സ്റ്റാറായി മാറാന്‍ കഴിയില്ലായിരുന്നു: ജോയ് മാത്യു

22

നടനും സംവിധായകനുമായ ജോയ് മാത്യൂ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ നായകനായി കൊണ്ടാണ് മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്നാല്‍ പിന്നീട് 25 ഓളം വര്‍ഷം കഴിഞ്ഞാണ് ജോയ് മാത്യൂ വീണ്ടും സ്‌ക്രീനില്‍ അവതരിക്കുന്നത്.

Advertisements

25 വര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള രണ്ടാം വരവില്‍ സംവിധായകനായും നടനായും രചയിതാവും കൈയടി വാരികൂട്ടിയാണ് ജോയ്മാത്യുവിന്റെ പ്രയാണം.

‘സൈലന്‍സ്’ എന്ന ചിത്രം മുതല്‍ ‘സ്ട്രീറ്റ് ലൈറ്റ്’ വരെ ഒന്‍പതോളം മമ്മൂട്ടി ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ജോയ് മാത്യുവിന് കഴിഞ്ഞിട്ടുണ്ട്.

സിനിമാരംഗത്ത് മമ്മൂട്ടിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില വ്യകതികളില്‍ ഒരാള് കൂടിയാണ് ജോയ് മാത്യു.

രാജാധിരാജയുടെ സെറ്റില്‍ വെച്ച് മമ്മൂട്ടി ജോയ് മാത്യുവിനോട് ചോദിച്ചു .” ആദ്യ ചിത്രത്തിന് ശേഷം പിന്നെ നിങ്ങള്‍ എന്തുകൊണ്ടാണ് സിനിമാ ഫീല്‍ഡില്‍ നില നില്‍ക്കാഞ്ഞത് ?.

അന്ന് ഞാന്‍ ഫീല്‍ഡില്‍ പിടിച്ചുനിന്നിരുന്നെങ്കില്‍ നിങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാറായി മാറാന്‍ കഴിയില്ലായിരുന്നു എന്നാണ് മമ്മൂട്ടിയുടെ അര്‍ത്ഥവത്തായ ആ ചോദ്യത്തിന് രസകരമായി കൊണ്ടായിരുന്നു ജോയ് മാത്യു മറുപടി കൊടുത്തത്.

Advertisement