ഇങ്ങനെയാണ് മമ്മൂക്ക തെലുങ്ക് പറഞ്ഞത്; ഡബ്ബിംഗ് വീഡിയോ വൈറല്‍

18

ഡബ്ബിംഗിലും വോയിസ് മോഡുലേഷനിലും ഏതു ഭാഷാചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

വൈഎസ്ആറിന്റെ ബയോപിക് ചിത്രമായ ‘യാത്ര’യുടെ ടീസറും ട്രെയിലറും റിലീസായപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും മമ്മൂട്ടിയുടെ വോയിസ് മോഡുലേഷന്‍ തന്നെയാണ്.

Advertisements

ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഡബ്ബിംഗ്/ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിനു വേണ്ടി തെലുങ്ക് സംസാരിക്കുന്ന മമ്മൂട്ടിയുടെ വിഷ്വലുകളാണ് വീഡിയോയില്‍ നിറയുന്നത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്രസിനിമയുടെ സംവിധായകന്‍ മഹി വി.രാഘവനാണ്.

സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങള്‍ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിര്‍മാണം.

ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും ‘യാത്ര’യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്.

1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്.

Advertisement