ശത്രുക്കളുടെ മേല്‍ ചവിട്ടിക്കയറി ‘മധുരരാജ’; മമ്മൂക്കയ്ക്ക് ഇത് 9 ഇയര്‍ ചലഞ്ച്

24

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി നായകനാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറലാകുന്നു. ശത്രുക്കളുടെ മേല്‍ ചവിട്ടിക്കയറി നില്‍ക്കുന്ന മധുരരാജയാണ് ഫസ്റ്റ്‌ലുക് പോസ്റ്ററിലെ ചിത്രം.

Advertisements

സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രം വിഷുവിനു റിലീസ് ചെയ്യും.

ടെന്‍ ഇയര്‍ ചാലഞ്ച് എന്നത് ട്രെന്‍ഡിംഗ് ആവുന്ന കാലത്താണ് ഒന്‍പതു വര്‍ഷം മുന്‍പുള്ള ഒരു കഥാപാത്രമായി വീണ്ടും മമ്മൂട്ടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.

അന്നത്തെ ലുക്കും ഇന്നത്തെ ലുക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.

പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.കേരളത്തിലെയും തമിഴ്നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 3 ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത്.

ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

Advertisement