അവസാന ഓവര്‍ വരെ ത്രില്ലന്‍ മത്സരം, പ്രായശ്ചിത്വം ചെയ്ത് ധോണി: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

32

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 298/9, ഇന്ത്യ- ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം സ്വന്തമാക്കി.

Advertisements

സെഞ്ച്വറി നേടിയ കോഹ്ലിയുടെയും അര്‍ധസെഞ്ച്വറി നേടിയ ധോണിയുടേയും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ കളിയിലെ തോല്‍വി തന്റെ മല്ലെപ്പോക്ക് കൊണ്ടായിരുന്നുവെന്ന വിമര്‍ശനത്തിന് ഇത്തവണ ധോണി പ്രായശ്ചിത്വം ചെയ്തു.

അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ ആതിഥേയര്‍ ഷോണ്‍ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 123 ബോളില്‍ 131 റണ്‍സാണ് മാര്‍ഷ് നേടിയത്.

അതേസമയം, അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ നടത്തിയ കൂറ്റനടികളും ഒാസീസിനെ നിശ്ചിത 50 ഓവറില്‍ 298/9 എന്ന മികച്ച സ്‌കോറിലെത്തുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് ഷമി മൂന്നും രവീന്ദ്ര ജഡേജ് ഒരു വിക്കറ്റും നേടി.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്.

32 റണ്‍സെടുത്ത് ധവാന്‍ പുറത്തായതോടെ ക്രീസിലെത്തിയ കോഹ്ലിയാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 112 ബോളില്‍ 104 റണ്‍സെടുത്ത് കോഹ്ലി പുറത്തായെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാനുള്ള ആത്മവിശ്വാസത്തിലെത്തിയിരുന്നു.

മഹേന്ദ്ര സിങ് ധോണിക്കൊപ്പം കോഹ്ലി നടത്തിയ ഇന്നിങ്‌സാണ് മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ വഴിത്തിരിവായത്. അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സ് അടിച്ചാണ് ധോണി അര്‍ധസെഞ്ച്വറി നേടിയത്.

കോഹ്ലിയുടെ 39ാം സെഞ്ചുറിയാണ് അഡ്‌ലെയ്ഡില്‍ പിറന്നത്. കോഹ്ലിക്ക് പുറമെ 43 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, 32 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, 24 റണ്‍സെടുത്ത അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Advertisement