അന്ന് വെറും 18 വയസ്സ് മാത്രമുണ്ടായിരുന്ന താൻ 54 കാരനായ കെടിയെ കല്യാണം കഴിച്ചത് എന്തിനെന്ന് വെളിപ്പെടുത്തി സീനത്ത്

800

നടി സീനത്ത് മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച കഥാപാത്രങ്ങൾ നൽകിയ താരമാണ്. നാടകത്തിലായിരുന്നു സീനത്തിന്റെ തുടക്കം, പിന്നീട് 1978 ൽ ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മുഖം.

പതിനെട്ടാമത്തെ വയസ്സിലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെടി മുഹമ്മദുമായിട്ടായിരുന്നു വിവാഹം. സീനത്തിനെ വിവാഹം കഴിക്കുമ്പോൾ കെടി മുഹമ്മദിന് 54 വയസ്സുണ്ടായിരുന്നു. 16 വർഷം ഒരുമിച്ച് ജീവിച്ച ഇവർ 1993 ൽ വേർപിരിഞ്ഞു.

Advertisements

ഒരുപാട് നാടകീയ സംഭവങ്ങൾക്കൊടുവിലാണ് കെടി മുഹമ്മദിനെ താൻ വിവാഹം ചെയ്തതെന്ന് പറയുകയാണ് സീനത്ത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സീനത്ത് മനസ്സു തുറന്നത്.
കോഴിക്കോട് കലിംഗ തിയേറ്റേഴ്സിൽ വച്ചാണ് ഞാൻ കെടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.

അന്ന് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുകയാണ്. കെടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്നമുണ്ട്. മരുന്ന് എടുത്ത് തരാൻ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു.

ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉൾക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്നം. അതിനിടെ ഞങ്ങൾ വിവാഹിതരാകുന്നു എന്നൊക്കെ നാടക സമിതികളിൽ പ്രചരിക്കാൻ തുടങ്ങി. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു.

തുടർന്ന് കെടിയുമായി ഞാൻ സംസാരിക്കാതെയായി. അതിനിടെ എന്നെയും ഇളയമ്മയെയും നാടക സമിതിയിൽ നിന്ന് പിരിച്ചു വിട്ടു. കെടിയോടുള്ള അടുപ്പമാണ് അതിന് കാരണമായി പറഞ്ഞത്. ആ സമയത്താണ് കെടിക്ക് ഫിലിം ഡവലപ്മെന്റ് അസോസിയേഷനിൽ ചെയർമാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിലാണ് ഞാൻ കെടിയെ വിവാഹം കഴിക്കുന്നത്.

എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകൾ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വർഷമായിരുന്നു സീനത്ത് പറഞ്ഞു. കെടിയുമായി വേർപിരിഞ്ഞ സീനത്ത് അനിൽ കുമാറിനെ വിവാഹം ചെയ്തു. 2008 ൽ കെടി അന്തരിച്ചു

Advertisement