മലയാള സിനിമയിലെ താരരാജാക്കന്‍മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി തിരക്കഥ എഴുതിക്കൊണ്ട് മലയാളത്തില്‍ ഏറ്റവും തിരക്കേറിയ രചയിതാവായി മാറിയ സ്ക്രീന്‍ റൈറ്ററാണ് ഡെന്നിസ് ജോസഫ്.
ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ രണ്ട് ചിത്രങ്ങള്‍ ഒരേസമയം താരരാജാക്കന്മാരെവെച്ച് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്റെ മകനും, മമ്മൂട്ടിയുടെ ആയിരം കണ്ണുകളും ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍.
തമ്പി കണ്ണന്താനം മോഹന്‍ലാല്‍ ചിത്രവും ജോഷി മമ്മൂട്ടി ചിത്രവും സംവിധാനം ചെയ്യുകയും ചെയ്‌തു. എന്നാല്‍ രണ്ടു സിനിമകളും ഒരേ സമയം എഴുതിയതിനാല്‍ തിരക്കഥകള്‍ പരസ്പരം മാറിപ്പോയിട്ടുണ്ടെന്നു വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്.
ജോഷിയുടെ അസിസ്സന്റിന്‍റെ കൈയ്യില്‍ മമ്മൂട്ടി ചിത്രത്തിന് പകരം മോഹന്‍ലാലിന്‍റെ രാജാവിന്റെ മകന്റെ സ്ക്രിപ്റ്റ് കൊടുത്തു വിട്ടുണ്ടെന്നും, അത് പോലെ മറിച്ച് സംഭവിച്ചതുമായ രസകരമായ നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഡെന്നിസ് ജോസഫ്.
സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രമിലാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥകൃത്ത് മനസ്സ് തുറന്നത്.