ചാര്‍ലിയിലെ ടെസയുടെ വേഷം തന്നില്‍ നിന്നും തട്ടിയെടുത്തു: പാര്‍വ്വതിക്ക് എതിരെ ജോസഫിലെ നായിക മാധുരി

59

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയിലെ ടെസയായി തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും എന്നാല്‍ ഭാഷ വഴങ്ങാതെ വന്നതോടെ താന്‍ ചിത്രത്തിന് പുറത്താകുകയായിരുന്നുവെന്ന് മാധുരി .

Advertisements

ഓഡിഷന്‍ വഴിയാണ് തന്നെ മാര്‍ട്ടിന്‍ പ്രക്കാട്ട് തിരഞ്ഞെടുത്തത്. എന്നാല്‍ പിന്നീട് എത്ര ശ്രമിച്ചിട്ടും ടെസയുടെ ഭാഷ തനിക്ക് വശമായില്ല.

ഇതോടെ തന്നെ ഒഴിവാക്കി പാര്‍വതി തന്റെ വേഷം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.എന്റെ സമയമായിട്ടില്ല എന്ന തോന്നലെ അന്ന് തനിക്കുണ്ടായുള്ളു.

തന്റെ ഹോട്ട് ഫോട്ടോസ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഏതോ ഞരമ്പുരോഗികള്‍ പുറത്ത് വിട്ടതാണ്.

മോഡലിംഗ് കാലത്ത് ചെയ്ത വേഷമായിരുന്നു അതെന്നും നടി വെളിപ്പെടുത്തി. ജോസഫില്‍ ജോജുവിന്റെ കാമുകിയായി എത്തിയ മാധുരി തനിക്കിനിയും മലയാളസിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

നടിയുടെ വര്‍ക്ക് ഔട്ട് വീഡിയോയും നവമാധ്യമങ്ങളില്‍ തരംഗമാകുന്നതിനിടെയാണ് തന്റെ ഫോട്ടോസ് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി രംഗത്ത് എത്തിയത്.

Advertisement