വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതല്ല, ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു; അനീഷയുമായുള്ള വിവാഹത്തെക്കുറിച്ച് വിശാല്‍

28

തമിഴ് നടന്‍ വിശാലിന്റെ വിവാഹതിനാകുന്നു എന്ന വാര്‍ത്ത പിതാവും നിര്‍മ്മാതാവുമായ ജി.കെ റെഡ്ഡി കഴിഞ്ഞയാഴ്ച്ചയാണ് പുറത്ത് വിട്ടത്.

ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വിശാലിന്റെ വധു. അതേസമയം വിശാലും നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയും പ്രണത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഒരിടയ്ക്ക് ശക്തമായിരുന്നു.

Advertisements

വിശാല്‍ വരലക്ഷ്മിയെ വിവാഹം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതിനിടെയാണ് ഏവരെയും ഞെട്ടിച്ച് വിശാലിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വിശാല്‍.

‘പുറത്തുവന്ന വാര്‍ത്ത ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നാണ്. എന്നാല്‍ ഞങ്ങള്‍ കുറേ നാളുകളായി പ്രണയത്തിലായിരുന്നു.

അധികമാര്‍ക്കും അറിയാത്ത കാര്യമായിരുന്നു അത്. അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്. വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ.

വെള്ളിയാഴ്ച്ച ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഫെബ്രുവരി 2നു ശേഷം എന്നു വേണമെങ്കിലും നടക്കാം. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും.’ വിശാല്‍ പറഞ്ഞു.

ആരാധകരെയും തമിഴ് സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടാണ് വിശാലിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നത്. ഓഗസ്റ്റോടെ വിവാഹം നടക്കുമെന്നാണ് കരുതുന്നതെന്നും വിശാല്‍ പറഞ്ഞു.

നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. അതില്‍ മാറ്റമില്ലെന്നും വിശാല്‍ പറഞ്ഞു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍.

Advertisement