ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിന് രഞ്ജി പണിക്കരുടെ തിരക്കഥ; നായകനായെത്തുക സൂപ്പര്‍ താരം

19

മലയാള സിനിമാ ലോകത്തിന് ദൃശ്യമടക്കം ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഭരത് ചന്ദ്രനേയും ജോസഫ് അലക്സിനേയും പോലുള്ള ശക്തമായ കഥാപാത്രങ്ങളെയും കുന്തമുന പോലുള്ള ഡയലോഗുകളുടെയും സ്രഷ്ടാവാണ് രഞ്ജി പണിക്കര്‍.

Advertisements

ഇവര്‍ തമ്മില്‍ ഒന്നിച്ചാല്‍ മികച്ചൊരു ചിത്രം പിറക്കുമെന്നതില്‍ സംശയമില്ല. ഇപ്പോളിതാ ഇവര്‍ രണ്ടും ഒരുമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ നായകനായി പ്രതീക്ഷിക്കാമെന്നാണ് സ്ഥിരീകരിക്കാത്തെ വിവരം. ചിത്രത്തിനെ കുറിച്ചുള്ള വിശദ്ധമായ വിവരങ്ങള്‍ അധികം വൈകാതെ ലഭിക്കുമെന്നാണ് കരുതുന്നത്.

ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയാണ് ജീത്തു ജോസഫിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക.

അതേ സമയം, സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അമരത്തേക്ക് എത്തിയിരിക്കുകയാണ് രഞ്ജി പണിക്കര്‍.

2019 – 21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രഞ്ജി പണിക്കരെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജീത്തു ജോസഫ്, ഒ.എസ്.ഗിരീഷ് എന്നിവരാണ് വൈസ് പ്രസിഡന്റ്മാര്‍

Advertisement