ജിസ് ജോയി എന്ന സംവിധായകനെ വിലയിരുത്താന്‍ ബൈസിക്കിള്‍ തീവ്‌സ്, സണ്‍ ഡേ ഹോളി ഡേ എന്നീ രണ്ട് ചിത്രങ്ങള്‍ മതി.
ആസിഫ് അലി നായകനായ ഇരു ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. ബൈസിക്കിള്‍ തീവിസ് എന്ന് ചിത്രം കണ്ട് നടന്‍ ദിലീപ് തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ജിസ് ജോയി. ഒരു ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിസ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഏഴെട്ട് മാസങ്ങള്‍ക്ക് മുമ്പ് ലാല്‍ മീഡിയയില്‍ വച്ച് ദിലീപേട്ടനെ കാണാനിടയായി. അദ്ദേഹത്തെ കണ്ട് ഞാന്‍ ഓടി ചെന്നു. സംസാരിക്കുന്നതിനിടയില്‍ ദിലീപേട്ടന്‍ ബൈസിക്കിള്‍ തീവ്‌സിനെ കുറിച്ചും സംസാരിച്ചു.
‘എടാ ഞാന്‍ വളരെ വൈകിയാണ് ചിത്രം കണ്ടത്. ഞാന്‍ എനിക്ക് അടുപ്പമുള്ള റൈറ്റേഴ്സിനോടും ഡയറക്ടേഴിസിനോടുമെല്ലാം ഇതിനെക്കുറിച്ച് സംസാരിച്ചു. ഒരുവിധപെട്ട സിനിമകളുടെ ഇന്റര്‍വെല്ലും ക്‌ളൈമാക്സുമൊക്കെ ഞാന്‍ പ്രഡിക്ട് ചെയ്യാറുണ്ട്.
ഒട്ടുമിക്കവാറും അങ്ങനെ തന്നെയാണ് വരാറുള്ളത്. എന്നാല്‍ നിന്റെ ചിത്രം എന്നെ ഞെട്ടിച്ചു കളഞ്ഞു’. ദിലീപേട്ടന്റെ ആ വാക്കുകള്‍ ഏറെ സന്തോഷം തരുന്നതായിരുന്നു’- ജിസ് പറയുന്നു.
2013ല്‍ പുറത്തിറങ്ങിയ ചിത്രതതില്‍ അപര്‍ണ ഗോപിനാഥായിരുന്നു നായിക. സിദ്ദിഖ്, സലിം കുമാര്‍, കെപിഎ.സി ലളിത, സൈജു കുറിപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ആസിഫ് അലി തന്നെ നായകനാകുന്ന വിജയ് സൂപ്പറും പൗര്‍ണമിയുമാണ് ജിസ് ജോയിയുടെ പുതിയ ചിത്രം. ഐശ്വര്യ ലക്ഷി നായികയാകുന്ന ചിത്രം ഉടന്‍ റിലീസിനെത്തും.