അന്ന് അച്ഛന്മാര്‍ ഇന്ന് മക്കള്‍; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍’ ചരിത്രം ആവര്‍ത്തിക്കുന്നു എന്ന് അരുണ്‍ഗോപി

36

പ്രണവ് മോഹന്‍ലാല്‍ ആദിയ്ക്ക് ശേഷം നായകനായെത്തുന്ന ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് ബോക്‌സ് ഓഫീസില്‍ വന്‍വിജയമാണ് നേടിയത്.

അതില്‍ മോഹന്‍ലാലിന് വില്ലനായി വേഷമിട്ടത് സുരേഷ്ഗോപിയായിരുന്നു. ആ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും മക്കളാല്‍ ചേക്കേറിയിരിക്കുകയാണ്.

Advertisements

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥി വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. ഇക്കാര്യം സംവിധായകന്‍ അരുണ്‍ ഗോപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാല്‍ സുരേഷ് ഗോപി കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഉണ്ടാക്കിയ ആ മാജിക് ആര്‍ക്കും മറക്കാനാകില്ല. ചരിത്രം അവര്‍ത്തിക്കാനുള്ളതാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥി വേഷത്തില്‍ ഗോകുലും എത്തുന്നുണ്ട്’ അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇരുവരുമുള്ള ചിത്രത്തിന്റെ പോസ്റ്ററും അരുണ്‍ ഗോപി പങ്കുവെച്ചു.

രണ്ടു സൂപ്പര്‍ താര പുത്രന്മാര്‍ അണിനിരക്കുന്ന ഈ ചിത്രം ആരാധകര്‍ക്കിടയിലും ഏറെ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്.

പുലിമുരുകനിലും ഒടിയനിലും മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിനും സംഘട്ടനമൊരുക്കുന്നത്.

വമ്പന്‍ സംഘട്ടന രംഗങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്.

മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.

ആക്ഷന് ഒപ്പം റൊമാന്‌സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Advertisement