അത് കടുത്ത വംശീയതയാണ്: മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ക്ക് എതിരെ അരുന്ധതി റോയ്‌

43

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ അണിയിച്ചൊരുക്കിയ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്.

വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ചിത്രത്തിലെ രംഗത്തില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഇറക്കിയെന്നാണ് അരുന്ധതി റോയുടെ വിമര്‍ശനം.

Advertisements

സിനിമാ, സാഹിത്യ ലോകത്തെ വംശീയതയെ കുറിച്ച് സംസാരിച്ചപ്പോഴാണ് അരുന്ധതി മമ്മൂട്ടി ചിത്രത്തെ ഉദാഹരിച്ചത്.

‘ക്രൂരന്മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല.

അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ഇവിടുണ്ടായത്’ അരുന്ധതി റോയ് പറഞ്ഞു.

ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇത്തരം കാര്യങ്ങളില്‍ ഒരു സംസ്ഥാനത്തെ മാറ്റം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അരുന്ധതി പറയുന്നു.

ആളുകള്‍ ഇങ്ങനെയാണ്. കലാകാരന്‍മാരും, സിനിമാനിര്‍മ്മാതാക്കളും, നടന്‍മാരും എഴുത്തുകാരും ഇങ്ങനെത്തന്നെയാണ്.

ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരില്‍ ആഫ്രിക്കന്‍ വംശജരെ കളിയാക്കുന്നതെന്നും അരുന്ധതി പറഞ്ഞു.

Advertisement