നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മകള്‍ ജാന്‍വിയുടെ ആദ്യ ബോളിവുഡ് ചിത്രം ഹിറ്റായിരുന്നു. ഇപ്പോള്‍ ജാന്‍വിയെ കുറിച്ച് ഒരു ഗോസിപ്പ് വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗോസിപ്പ് കോളങ്ങളില്‍ ജാന്‍വിയ്ക്ക് രണ്ടു കാമുകന്മാരാണുള്ളത്.
ആദ്യം സുഹൃത്തായ അക്ഷത് രജന്റെ പേരാണ് ജാന്‍വിക്കൊപ്പം നിറഞ്ഞത്. എന്നാല്‍ ധടക് ഹിറ്റായതിനു പിന്നാലെ ഇഷാന്‍ ഖട്ടറുമായി ജാന്‍വി ഡേറ്റിങ്ങിലാണെന്നായി.
ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി തന്റെ കാമുകന്മാരെ കുറിച്ചുള്ള വാര്‍ത്തകളോടു പ്രതികരിച്ചിരിക്കുകയാണ്.
ഡേറ്റിങ് എന്ന ആശയത്തോട് മാതാപിതാക്കള്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണെന്നറിയില്ല പലപ്പോഴും അത് വീട്ടില്‍ ചര്‍ച്ചയാവുകയും ചെയ്തു.
ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ ഞങ്ങളോടു പറയൂ, നിങ്ങളുടെ കല്യാണം നടത്തി തരാം എന്നായിരുന്നു അവരുടെ നിലപാട്” ജാന്‍വി പറഞ്ഞു.
ഇഷാനും അക്ഷത്തും തന്റെ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും താനുമായി ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ അക്ഷത്തിനെ അസ്വസ്ഥനാക്കിയതായും താരം പറയുന്നു.
തനിക്കൊപ്പം പ്രത്യക്ഷപ്പെടാതിരിക്കാനാണു അവനിപ്പോള്‍ ശ്രമിക്കുന്നതെന്നും ജാന്‍വി വെളിപ്പെടുത്തി. ഇഷാനുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളും താരം തള്ളി.