പ്രിയാ വാര്യരെ ഒഴിവാക്കി ഒമര്‍ ലുലു; ഇനി നായിക നൂറിന്‍ ഷെരീഫ്‌

21

പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ .

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൈകിയ ചിത്രം ഫെബ്രുവരി 14ന് എത്തും.

Advertisements

അതിനിടയില്‍ തന്റെ അടുത്ത സിനിമയിലെ നായകനെയും നായികയെയും പ്രഖ്യാപിച്ചിരിക്കുകയാണ് ഒമര്‍.

നൂറിന്‍ ഷെരീഫും അഫ്‌നാദ് ടിവിയുമാണ് അടുത്ത ചിത്രത്തിലെ നായികയും നായകനും.

ഫെയ്‌സ്ബുക്ക് പേജിലൂടെ ഒമര്‍ ലുലു തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

പുതിയ ചിത്രത്തിലും നായിക പ്രിയാ വാര്യരാണെന്ന ചര്‍ച്ചയ്ക്ക് ഇതോടെ വിരാമമായി. പുതിയ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഹാപ്പി വെഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്.

മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് അടുത്ത മാസം 14 ന് സിനിമ റിലീസ് ചെയ്യുന്നത്.

മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സിനിമയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയത്.

ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായിരുന്നു.

ഇത്രയും ഹൈപ്പില്‍ നില്‍ക്കുമ്പോഴും ചിത്രം പുറത്തിറങ്ങാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.

പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ് തുടങ്ങിയ പുതുമുഖങ്ങള്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന സിനിമയുടെ സംഗീത സംവിധായകന്‍ ഷാന്‍ റഹമാനാണ്.

Advertisement